Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃതദേഹം 15 മണിക്കൂർ...

മൃതദേഹം 15 മണിക്കൂർ വാർഡിൽ; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
human rights commission
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടയിൽ മരിച്ച 52 കാര​െൻറ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് ഉത്തരവിട്ടത്​.

ഇക്കഴിഞ്ഞ 12 നാണ് രോഗി മരിച്ചത്. സൈക്യാട്രി, ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരാണ് വാർഡിൽ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.

രോഗി മരിച്ചതോടെ മൃതദേഹം വാർഡി​െൻറ ഒരു മൂലയിലേക്ക്​ മാറ്റിയശേഷം 15 മണിക്കൂർ ആരും ഇടപെട്ടില്ല. ബന്ധുക്കളും രോഗികളും ബഹളം കൂട്ടിയതിനെതുടർന്നാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.

വാർഡിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർ അന്വേഷണം നടത്തി മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വാർഡിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു​െണ്ടന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbodyhuman rights commission
News Summary - deadbody 15-hour in ward; Human Rights Commission Ordered for Inquiry
Next Story