Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightddd

ddd

text_fields
bookmark_border
ATTN ജനാർദനൻ പിള്ളയുടെ വ്രതാനുഭവത്തിന്​​ കാൽനൂറ്റാണ്ടിന്‍റെ പുണ്യം സാജിദ്​ ആറാട്ടുപുഴ ദമ്മാം: കാൽനൂറ്റാണ്ടായി മുടങ്ങാതെ നോമ്പു​നോറ്റ്​ റമദാനിലെ പുണ്യം നേടുകയാണ്​ ദമ്മാമിൽ ജോലിചെയ്യുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി ജനാർദനൻ പിള്ള. 71​ാം വയസ്സിൽ എത്തിനിൽക്കുമ്പോഴും ആരോഗ്യപൂർവം പ്രവാസം തുടരുന്ന 'പിള്ളച്ചേട്ടന്​'നോമ്പ്​ സ്വകാര്യ ആസ്വാദനമാണ്​. താൻ എല്ലാ വിശുദ്ധിയോടുംകൂടിയാണ്​ നോമ്പ്​ പിന്തുടരുന്നതെന്നും ഇതുവരെയുള്ള എല്ലാ നോമ്പും പ്രയാസമില്ലാതെ ആസ്വദിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. കൃത്യമായ ചിട്ടകൾ പിന്തുടരുന്ന ജീവിതരീതിയാണ്​ പിള്ളയുടേത്​. വയസ്സ്​ ഇത്രയായിട്ടും തലയിലെ മുടികൊഴിയാത്തതും നരക്കാത്തതും കാണുന്നവർക്ക് അത്ഭുതമാണ്​. 25ാം വയസ്സിൽ തുടങ്ങിയ നാടുചുറ്റലിന്​ ഇപ്പോൾ അമ്പതാണ്ട്​. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഫാബ്രിക്കേറ്ററായി ജോലി നോക്കി​. സഹവാസികളോടുള്ള​ ഐക്യദാർഢ്യമായാണ്​ അക്കാലത്ത്​​ നോമ്പ്​ നോറ്റുതുടങ്ങിയത്​. സൗദിയിലെത്തിയതോടെ അതിന്​ അടുക്കും ചിട്ടയും വന്നു. പുന്നപ്ര സ്വദേശി നസീറും ഭാര്യ സബിതയും കുടുംബസുഹൃത്തുക്കളായതോടെ പിള്ളച്ചേട്ടൻ നോമ്പ്​ ചൈതന്യത്തോടെയും അനുഭവിച്ചുതുടങ്ങി. റമദാൻ കാലങ്ങളിൽ സബിതയും നസീറും പിള്ളച്ചേട്ടനുവേണ്ടി നോമ്പുവിഭവങ്ങൾ ഉണ്ടാക്കി ഇഫ്​താർ ഒരുക്കി കാത്തിരിക്കും. പുലർച്ചയുള്ള അത്താഴം പൊതിഞ്ഞു​ കൊടുത്തയക്കും. ഇതായിരുന്നു പതിവ്​. ഇതിനിടയിൽ സബിത പ്രവാസം അവസാനിപ്പിച്ച്​ പോയി. എന്നിട്ടും പിള്ളച്ചേട്ടൻ നോമ്പ്​ ഒഴിവാക്കിയില്ല. പുലർച്ച എഴുന്നേറ്റ്​ ഓട്​സോ ചായയോ കഴിക്കും. ഒപ്പം ഏതാനും ഈത്തപ്പഴവും. നോമ്പു തുറക്കു​മ്പോൾ പ്രത്യേകം തയാറാക്കിയ കഞ്ഞി നിർബന്ധം. അതോടെ എല്ലാ ക്ഷീണവും പമ്പകടക്കുമെന്ന്​ പിള്ളയുടെ അനുഭവ സാക്ഷ്യം. ഭാര്യ ഗിരിജയും മക്കളായ വൈശാഖും ധന്യയും ഇക്കാര്യത്തിൽ തുറന്ന പിന്തുണയാണ്​ നൽകുന്നത്​. DMM Janardhanan Pillai ഫോട്ടോ​: ജനാർദനൻ പിള്ള
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story