Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:31 AM IST Updated On
date_range 1 Jun 2022 5:31 AM ISTdaaaaa
text_fieldsbookmark_border
ഒന്നിച്ച് അവർ സ്കൂളിലേക്ക് കാട്ടാക്കട: ത്രിമൂര്‍ത്തികള്‍ ഇന്ന് ഒരുമിച്ചു ഒരേ ക്ലാസ് മുറിയിലേയ്ക്ക്. അരുവിക്കര വടക്കേവിള ചിത്രാലയത്തിൽ രതീഷ് -ചിത്ര ദമ്പതികളുടെ കടിഞ്ഞൂൽ കൺമണികളായ ആത്മീക രതീഷ്, ആത്മീയ രതീഷ്, അത്ഥർവ്വ് ദേവ് എന്നിവരാണ് വിദ്യാലയത്തിലേക്ക് ഒന്നിച്ച് എത്തുന്നത്. കോവിഡ് കാലത്തു സ്‌കൂളിൽ ഓണ്‍ലൈനായായിരുന്ന നഴ്‌സറി പഠനം നടത്തിയത്. ഇത്തവണ സ്‌കൂളിൽ നേരിട്ട് പോകുന്ന ആകാംക്ഷയിലും ഉത്സാഹത്തിലുമാണ് മൂവരും. സ്ക്രീനിലൂടെ കണ്ട കൂട്ടുകാരെ ഇനി നേരിൽ കാണാമെന്ന സന്തോഷവും ഇവർക്കുണ്ട്. ആദ്യമായി സ്‌കൂളിലേക്ക് പോകാനായി പുത്തനുടുപ്പും പുസ്തകങ്ങളുമൊക്കെ ബാഗുകളില്‍ നിറച്ചു. ഇവരുടെ പഠന കാര്യങ്ങൾ എല്ലാം വീട്ടമ്മയായ ചിത്ര തന്നെയാണ് ശ്രദ്ധിക്കുന്നത്. കഴിഞ്ഞ മാർച്ച് 18നായിരുന്നു മൂന്നുപേരുടെയും ആറാം പിറന്നാൾ. മക്കളെ ആദ്യമായി സ്കൂളിലേക്ക് കൈപിടിച്ച് നടത്താൻ സൈനികനായ രതീഷ് അവധിയെടുത്ത് നാട്ടിലെത്തുകയായിരുന്നു. ktda- 3 kuttikal ചിത്രം- ആത്മീക, ആത്മീയ, അത്ഥർവ്വ് എന്നിവർ മാതാപിതാക്കള്‍ക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story