പൊലീസ് ദമ്പതികളുടെ വീട്ടിൽ ആക്രമണം; പ്രതി റിമാൻഡിൽ
text_fieldsശ്രീകുമാർ
ഓച്ചിറ: മദ്യലഹരിയിൽ വീട്ടിലെത്തിയ ഗുണ്ടയുടെ ആക്രമണത്തിൽ പൊലീസ് ദമ്പതികൾക്കും മകനും മർദനമേറ്റതായി പരാതി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ തഴവ കുതിരപന്തി അഭിരാമത്തിൽ മുരളി (53), ഭാര്യ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ലത (49), മകൻ അഭിജിത്ത് (17) എന്നിവർക്കാണ് മർദനമേറ്റത്. നിരവധി അടിപിടി കേസുകളിൽ പ്രതിയായ കുതിരപന്തി വല്ലാറ്റുവിള വടക്കതിൽ ശ്രീകുമാർ (40) ആണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രി എേട്ടാടെയാണ് അക്രമം നടന്നത്. ജോലി കഴിഞ്ഞ് തിരികെ വൈകീട്ട് വീട്ടിലേക്കു വന്ന മുരളിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതി അസഭ്യം പറയുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് മുരളിയുടെ വീട്ടിലെത്തിയ പ്രതി ഇദ്ദേഹത്തെ മർദിച്ചു. ഇതുകണ്ട് ഓടിയെത്തിയ ലതെയയും മകൻ അഭിജിത്തിെനയും മർദിക്കുകയായിരുന്നു. മൂവെരയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 16ന് മുരളിയും ശ്രീകുമാറും തമ്മിൽ വവ്വാക്കാവിൽവെച്ചും വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് വീട്ടിൽ വെച്ചുണ്ടായ അക്രമമെന്ന് പൊലീസ് പറഞ്ഞു. ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ്, ഓച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

