കുറ്റിച്ചൽ കാര്യോടിനടുത്ത് റോഡിൽ വിള്ളൽ
text_fieldsമലയോര ഹൈവേയിൽ കുറ്റിച്ചലിന് സമീപം കാര്യോട് ഭാഗത്തെ വിള്ളൽ
കാട്ടാക്കട: നെടുമങ്ങാട്-ഷൊർലക്കോട് മലയോര ഹൈവേയിലെ കുറ്റിച്ചൽ കാര്യോടിനടുത്ത് റോഡിൽ വിള്ളൽ. പൊതുമരാമത്ത് പാലോട് സെക്ഷന്‍ കീഴിൽ മൂന്ന് വർഷം മുമ്പ് നിർമിച്ച ആധുനിക നിലവാരത്തിലുള്ള റോഡിലാണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ഒരാഴ്ച മുമ്പ് റോഡ് നടുവിൽ ചെറുതായി കീറിയ നിലയിലായിരുന്നു. ഇപ്പോൾ വിള്ളൽ കൂടിയതായി നാട്ടുകാര്‍ പറഞ്ഞു. അതിനാൽ റോഡ് പൊട്ടി മാറുമോ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
കുറ്റിച്ചൽ, ആര്യനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. കെ.എസ്.ആര്.ടി.സി, വലിയ ചരക്ക് ലോറികൾ ഉള്‍പ്പെടെ കടന്നുപോകുന്ന സംസ്ഥാന പാതയാണിത്. റോഡ് നിർമാണ വേളയിൽ ക്രമക്കേടുകളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്നാൽ, ഇത് അവഗണിച്ചായിരുന്നു ഈ പ്രദേശത്ത് പ്രവൃത്തി. വെള്ളക്കെട്ട് സാധ്യതയും റോഡിന്റെ വശങ്ങൾ നടപ്പാതയുമായി ഏറെ ഉയർന്നതിലെ അപകട സാധ്യതയും ആദ്യംമുതൽ തങ്ങൾ ഉന്നയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

