Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീ​രദേശത്ത്​ കോവിഡ്​...

തീ​രദേശത്ത്​ കോവിഡ്​ ജാഗ്രത മുന്നറിയിപ്പുകൾ ലക്ഷ്യം കാണുന്നില്ല

text_fields
bookmark_border
police pappanamcode
cancel
camera_alt

കോവിഡ്​ നിയന്ത്രണങ്ങളെ തുടർന്ന് പാപ്പനംകോട്​ ​െപാലീസ്​ നടത്തിയ പരിശോധനയിൽനിന്ന്

അമ്പലത്തറ: പൊലീസി​െൻറയും ആരോഗ്യപ്രവര്‍ത്തകരുടെയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമൂലം തീരദേശ മേഖലയിൽ കോവിഡ്​ വ്യാപന സാധ്യത. ​വയോധികരടക്കം മാസ്​ക്​പോലും ധരിക്കാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്ന സാഹചര്യമാണ്​.

റോഡിലേക്കിറങ്ങുന്നവര്‍ സാമൂഹിക അകലം പാലിക്കാതെ പലയിടങ്ങളിലും കൂട്ടംകൂടുന്നതും പതിവുകാഴ്​ചയാണ്​. മൊത്ത വിതരണ മത്സ്യ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ ഒരു സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെ കൂട്ടമായാണ് എത്തുന്നത്. മത്സ്യബന്ധനം നടക്കുന്ന കടപ്പുറങ്ങളിലും കോവിഡ് സുരക്ഷ നിയന്ത്രണങ്ങളില്ല.

കമ്പവല വലിക്കുന്ന തൊഴിലാളികള്‍ മാസ്​ക്കില്ലാതെ കൂട്ടത്തോടെ നിന്നാണ് ​േജാലി ചെയ്യുന്നത്​. ഇത്തരം നടപടികൾ വരുംദിവസങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമാവുമെന്ന്​ ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പലയിടത്തും ആളുകള്‍ തയാറാകാതെ വന്നതോടെ കൂടുതൽ ഇടപെടാതെ പിൻവാങ്ങുകയാണ്​ അധികൃതരും. തീരദേശത്ത് പ്രത്യകേ ശ്രദ്ധ പുലര്‍ത്തണമെന്ന്​ ജില്ല ഭരണകൂടം ആര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും നടപ്പാവാത്ത സാഹചര്യമാണ്​.

കോവിഡി​െൻറ ഒന്നാംഘട്ടത്തിലെ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ കാര്യമായി എടുക്കാത്തതിനെ തുടര്‍ന്നാണ് തീര​ദേശത്ത്​ അന്ന്​ വ്യാപക രോഗവ്യാപനമുണ്ടായത്​. കഴിഞ്ഞ രണ്ടുദിവസം ലോക്ഡൗണിന്​ സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരു​െന്നങ്കിലും ഇതൊന്നും മുഖവില​െക്കടുക്കാൻ തീരദേശത്തെ വാര്‍ഡുകളില്‍ അധികമാരും തയാറായില്ല.

കോവിഡ് ഭീതി നിലനിൽക്കെ തീരദേശത്ത് ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപകമായി പടരുന്ന സ്​ഥിതിയുണ്ട്​. മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ ഇൗ മേഖലയിൽ കാര്യക്ഷമമല്ല. ഓടകളിലിലെ മാലിന്യങ്ങള്‍ വാരി ഓടയുടെ വശങ്ങളില്‍ തന്നെ ​െവച്ച് ജീവനക്കാർ പോകുന്നു.

വീണ്ടും ഇത്തരം മാലിന്യം ഓടയിൽ നിറഞ്ഞ്​ ദുർഗന്ധം പരത്തുന്നു. തീരത്ത് ഇടക്കിടെ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ തടയാന്‍ നഗരസഭക്കും ആരോഗ്യവകുപ്പിനും ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതിനൊപ്പമാണ് കോവിഡ് സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coastal areacovid 19
News Summary - covid warnings in coastal area is not fruitful
Next Story