Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിലെ വോട്ടിന്​...

വീട്ടിലെ വോട്ടിന്​ എല്ലാം തയാർ

text_fields
bookmark_border
വീട്ടിലെ വോട്ടിന്​ എല്ലാം തയാർ
cancel
camera_alt

വിവിധ സ്ഥാനാർഥികളുടെ പോസ്​റ്റ​റുകളും പാർട്ടി കൊടികളും നിറഞ്ഞ രാജാജി നഗർ 

തി​രു​വ​ന​ന്ത​പു​രം: ത​പാ​ൽ വോ​ട്ട്​ ചെ​യ്യാ​ൻ മ​ടി​ക്കേ​ണ്ട, വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​ന്​ പ​ത്ത്​ ദി​വ​സം മു​മ്പു​മു​ത​ൽ പോ​ളി​ങ്​ ദി​വ​സ​ത്തി​ന്​ ത​ലേ​ന്ന്​ മൂ​ന്നു​മ​ണി​വ​രെ രോ​ഗി​ക​ളാ​കു​ന്ന​​വ​രെ​യും ക്വാ​റ​ൻ​റീ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രെ​യു​മാ​ണ്​ 'സ്​​പെ​ഷ​ൽ വോ​ട്ട​ർ' എ​ന്ന നി​ല​യി​ൽ​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഒാ​േ​രാ ദി​വ​സ​വും ഇ​വ​രു​െ​ട പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ്​ ത​യാ​റാ​ക്കും. കോ​വി​ഡ്​ ബാ​ധി​ത​രാ​കു​ന്ന​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ന്ന​വ​രും അ​പേ​ക്ഷ ന​ൽ​കാ​തെ​ത​ന്നെ ത​പാ​ൽ വോ​ട്ടി​ന്​ അ​ർ​ഹ​രാ​കും. തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​വ​രി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കാ​ണ്​ സാ​ധാ​ര​ണ ത​പാ​ൽ വോ​ട്ട്​ അ​നു​വ​ദി​ക്കു​ന്ന​ത്. കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ പ്ര​​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ ഇൗ ​നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ത​പാ​ൽ വോ​ട്ടി​നു​ള്ള ആ​ദ്യ​പ​ട്ടി​ക​യാ​യി. ഇ​തു​പ്ര​കാ​രം 2906 കോ​വി​ഡ്​ രോ​ഗി​ക​ളും 5291 ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​രു​മ​ട​ക്കം 8197 സ്​​പെ​ഷ​ൽ വോ​ട്ട​ർ​മാ​ണ്​​ ജി​ല്ല​യി​ലു​ള്ള​ത്.

സ്​​പെഷൽ വോട്ടർപട്ടിക തയ്യാറാക്കുന്നത്​ ഇങ്ങനെ

സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഒാഫിസറാണ്​ കോവിഡ് രോഗികളുടേയും ക്വാറൻറീനില്‍ കഴിയുന്നവരുടേയും പട്ടിക തയാറാക്കുന്നത്​. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും പട്ടികയിൽ ഉൾപ്പെടുന്നതിന്​ സൗകര്യമൊരുക്കി. ഇത്തരത്തിലുള്ള പട്ടിക ആരോഗ്യ വകുപ്പ്​ കലക്​ടർമാർക്ക്​​ കൈമാറും. ഒാരോ ദിവസവും ഇത്തരത്തിലുള്ള പട്ടിക തയ്യാറാക്കി കൈമാറും. കലക്​ടർ ബന്ധപ്പെട്ട റി​േട്ടണിങ്​ ഒാഫീസർക്ക്​ നൽകും. സ്​പെഷൽ ​േവാട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരുണ്ടെങ്കിൽ അവർക്ക്​ നേരിട്ട്​ അ​േപക്ഷ നൽകാൻ സൗകര്യമുണ്ടാകും. കോവിഡ്​ രോഗിയാണെന്ന സർക്കാർ മെഡിക്കൽ ഒാഫീസറുടെ സാക്ഷ്യപത്രം ഉൾപ്പെടുത്തിയാണ്​ കത്ത്​ നൽകേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postal voteCovid observationPanchayat election 2020#Covid19
Next Story