ബണ്ടിച്ചോർ ഉൾപ്പെടെ രണ്ട് തടവുകാർക്ക് കോവിഡ്
text_fieldsതിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ 1300 തടവുകാരിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോറിനും മറ്റൊരു തടവുകാരനായ മണികണ്ഠനും േരാഗം സ്ഥിരീകരിച്ചു.
ഇവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. സെൻട്രൽ ജയിലിലെ മറ്റെല്ലാ തടവുകാരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ജയിലുകളിൽ കഴിയുന്ന തടവുകാരിൽ കോവിഡ് പരിശോധന തുടരുകയാണെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് 'മാധ്യമ' ത്തോട് പറഞ്ഞു. തടവുകാർക്ക് എല്ലാം വാക്സിൻ നൽകുന്ന കാര്യവും വകുപ്പിെൻറ പരിഗണനയിലുണ്ടെന്നാണ് വിവരം.
പുതുതായി എത്തുന്ന തടവുകാരെ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാകും ജയിലുകളിൽ പ്രവേശിപ്പിക്കുക. കഴിഞ്ഞവർഷം കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. എന്നാൽ നിശ്ചിതസമയം കഴിഞ്ഞിട്ടും പലരും മടങ്ങിയെത്താത്തത് പ്രശ്നങ്ങൾ സൃഷ്ട്ടിച്ചിരുന്നു. ആ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇപ്പോൾ തന്നെ തടവുകാർക്ക് പരിശോധന നടത്തി ജയിലുകൾ കോവിഡ് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

