സൂപ്പര്‍ സ്പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം
text_fieldsതിരുവനന്തപുരം: പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെൻറ് സോണുകളില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപവത്കരിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യസുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് സാമൂഹിക സുരക്ഷാ മിഷെൻറ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപവത്കരിച്ചത്.
ആറ് മെഡിക്കല്‍ സംഘമാണ് സൂപ്പര്‍ സ്പ്രെഡ് മേഖലകളിലെ വയോജനങ്ങളുടെ വീട് സന്ദര്‍ശിച്ച് ആവശ്യമായ സഹായം ചെയ്ത് ഇടപെടലുകള്‍ നടത്തുന്നത്. സാമൂഹിക സുരക്ഷാ മിഷന് സ്റ്റാഫുകളും വനിതാ ശിശുവികസനവകുപ്പിലെ ഐ.സി.ഡി.എസ് അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമാണ് സംഘത്തിലുണ്ടാകുക. ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ വയോമിത്രം മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. രാജേശ്വര് വിജയ്, ഡോ. മീനു, ഡോ. സഫ, നഴ്സിങ് സ്റ്റാഫുകളായ ലിനി, ആര്‍ച്ച, വിദ്യ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ഓരോ ടീമും 65 വയസ്സിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരെ പരിശോധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തും. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കും. ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നു. അവശരും ഒറ്റപ്പെട്ട് കഴിയുന്നവരുമായ വയോജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്കി പുനരധിവാസം ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
