നിരീക്ഷിക്കാൻ 'സേഫ്റ്റി' ആപ്പും പ്രത്യേക പൊലീസ് ടീമും
text_fieldsതിരുവനന്തപുരം: ക്വാറൻറീനിൽ കഴിയുന്നവരെ സിറ്റി പൊലീസ് 'കോവിഡ് 19 സേഫ്റ്റി' എന്ന പുതിയ ആപ് ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. നഗരത്തിലെ കോവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതിനും ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും പ്രത്യേക ടീം രൂപവത്കരിച്ചു.
വ്യാഴാഴ്ച മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 724 പേരിൽനിന്ന് പിഴ ഈടാക്കി. സാമൂഹിക അകലം പാലിക്കാതെ കാണപ്പെട്ട 79 പേർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും 51 കടകൾ പൂട്ടിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിച്ചു.
മാർഗനിർദേശങ്ങൾ പാലിക്കാതെ സർവിസ് നടത്തിയ 67 ഓട്ടോകൾക്കെതിരെയും നടപടി സ്വീകരിച്ചു. സുരക്ഷാനിർദേശങ്ങൾ പാലിക്കാത്ത 921 പേർക്കെതിരെ നടപടി സ്വീകരിച്ചതായി കമീഷണർ അറിയിച്ചു. ഹോം ക്വാറൻറീൽ കഴിയുന്നവരാണ് 'കോവിഡ് 19 സേഫ്റ്റി' ആപ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. ഇത് പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
എല്ലാ സ്റ്റേഷനിലെയും എസ്.എച്ച്.ഒ മാർക്ക് ഇതിെൻറ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സ്റ്റേഷനിലെയും ബീറ്റ് ഓഫിസർമാരുടെ സഹായത്തോടെ ക്വാറൻറീനിൽ കഴിയുന്നവരെ ഈ ആപ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യിച്ച് അതാത് എസ്.എച്ച്.ഒമാർ നിരന്തര നിരീക്ഷണം ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

