ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമാക്കണം; ആൾക്കൂട്ടം ഒഴിവാക്കണം –കലക്ടർ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ ആരാധനാലയങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ. ആരാധനാലയങ്ങൾക്കുള്ളിൽ സ്ഥലവിസ്തൃതിയുടെ പകുതിയിൽ താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത് പരമാവധി 75 പേരിൽ കവിയരുതെന്നും കലക്ടർ പറഞ്ഞു. കോവിഡിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ മത-സാമുദായിക സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നിർദേശങ്ങൾ.
ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ നടത്തുമ്പോൾ ജില്ല ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. കഴിയുന്നതും ചടങ്ങുകൾ മാത്രമായി ഇവ പൂർത്തിയാക്കണം. അന്നദാനം അടക്കമുള്ള പരിപാടികൾ ഒഴിവാക്കണം. ആരാധാനാലയങ്ങളിൽ ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിനുപകരം പൈപ്പ് വഴി വെള്ളം ഉപയോഗിക്കണം. ആവശ്യത്തിന് സാനിറ്റൈസറും കൈ കഴുകുന്നതിനുള്ള മറ്റു സൗകര്യങ്ങളും എല്ലായിടത്തും ഉറപ്പാക്കണം.
ഇൻഡോർ പരിപാടികളിൽ 75ഉം ഔട്ട് ഡോർ പരിപാടികളിൽ 150 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. സാമൂഹിക അകലം കർശനമായി ഉറപ്പാക്കണം. 10 വയസ്സിന് താഴെയുള്ള കുട്ടികളും 60 ന് മുകളിലുള്ളവരും ഗർഭിണികളും വീടുകളിൽത്തന്നെ കഴിയണമെന്നും കലക്ടർ പറഞ്ഞു.
ആരാധനാലയങ്ങൾക്കുള്ളിലും പുറത്തും വീടുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിെൻറ ആവശ്യകത സംബന്ധിച്ച് അനൗൺസ്മെൻറ് നടത്തണം. തിരക്കേറിയ സമയങ്ങളിൽ നിർബന്ധമായും അനൗൺസ്മെൻറ് വേണം. ആരാധനാലയങ്ങളിലെ 45 നുമേൽ പ്രായമുള്ള എല്ലാ പുരോഹിതന്മാരും സഹായികളും കോവിഡ് വാക്സിൻ എടുക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. വാക്സിൻ എടുത്തിട്ടില്ലാത്തവരും 45 വയസ്സിനു താഴെ പ്രായമുള്ള മറ്റുള്ളവരും ഓരോ 15 ദിവസം കഴിയുമ്പോഴും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണമെന്നും കലക്ടർ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ സഹകരണവും സഹായവും നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത മത-സാമുദായിക സ്ഥാപന പ്രതിനിധികൾ കലക്ടർക്ക് ഉറപ്പുനൽകി.
കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ മത, സാമുദായിക സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്ത് എ.കെ. മീരാ സാഹിബ്, എ.ആർ. ഖാൻ, എ. സാബു, ഫിന്നി സക്കറിയ, ബി. ശ്രീകുമാർ, വിഷ്ണു വിജയ്, ആർ. രാഹുൽ, ഉണ്ണികൃഷ്ണൻ, തോമസ് തെക്കേൽ, ആർ. പ്രതാപചന്ദ്രൻ, ജെ. രാധാകൃഷ്ണപിള്ള, വി. ശോഭ, എം.എ. അജിത് കുമാർ, ബി. അനിൽകുമാർ എന്നിവരും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജി.കെ. സുരേഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീദേവി തുടങ്ങിയവരും പങ്കെടുത്തു.
കണ്ടെയ്ൻമെൻറ് സോണുകളിൽ കർശന ജാഗ്രത.ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ കർശന കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്ന് ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. കണ്ടെയ്ൻമെൻറ് സോണുകളിൽ സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ ഉൾപ്പടെയുള്ള കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങൾക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാം. പ്രദേശത്ത് പൊതുചടങ്ങുകൾ, ഒത്തുകൂടലുകൾ എന്നിവ ജില്ല ഭരണകൂടത്തിെൻറ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, കുടുംബ കൂടിച്ചേരലുകൾ തുടങ്ങിയവ നടത്തുന്നതിനു മുമ്പ് തൊട്ടടുത്തുള്ള െപാലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ വിവരം അറിയിക്കണം.
കണ്ടെയ്ൻമെൻറ് സോണുകളിലെ മാളുകൾ, കടകൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ മുതലായ സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട എസ്.എച്ച്.ഒമാർ ഉറപ്പുവരുത്തണം.
ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കടകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ രാത്രി ഒമ്പതിനുശേഷം പ്രവർത്തിക്കാൻ പാടില്ല. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ 50 ശതമാനം സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിക്കാൻ അനുവദിക്കൂ.
ജില്ലയിൽ കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കുന്നുണ്ടെന്ന് തിരുവനന്തപുരം, നെടുമങ്ങാട് സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർ, െപാലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവർ ചേർന്ന് ഉറപ്പുവരുത്തുമെന്നും ജില്ല കലക്ടർ പറഞ്ഞു.
നിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് മേയർ
തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കൂടുതൽ തീക്ഷ്ണമാകുന്ന സാഹചര്യത്തിൽ നഗരപരിധിയിൽ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ സ്ഥാപനങ്ങള്‍, ഓഫിസുകള്‍ മുതലായവ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് മേയർ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ചുവടെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
- പരിപാടികള്‍ക്കും ആഘോഷങ്ങളിലും അടച്ചുമൂടിയ സ്ഥലങ്ങളിൽ 75 പേരും തുറസ്സായ സ്ഥലങ്ങളിൽ 150 പേരും മാത്രമേ ഒരു സമയത്ത് ഒത്തുചേരാന്‍ പാടുള്ളൂ.
- എല്ലാ പരിപാടികളും പരമാവധി രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തണം.
- ഭക്ഷണവിതരണം നടത്തുന്ന സ്ഥലങ്ങളിൽ ഭക്ഷണം പാക്കറ്റിലാക്കി വിതരണം നടത്തേണ്ടതാണ്.
- രാത്രി ഒമ്പതിനുശേഷം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്.
- എല്ലാ മീറ്റിങ്ങുകളും ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്.
- ഷോപ്പിങ് മേളകള്‍/ മെഗാ ഫെസ്റ്റിവൽ എന്നിവ നടത്തരുത്.
- ഭക്ഷണവിതരണം നടത്തുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഭക്ഷണം ഇരുത്തി നൽകുന്നത് ഒഴിവാക്കണം. Take away സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്.
- മതപരമായ ആഘോഷങ്ങളിൽ/ചടങ്ങുകളിൽ ഒത്തുചേരൽ ഒഴിവാക്കുന്നതിനും ഭക്ഷണവിതരണം Take away സംവിധാനത്തിലാക്കുന്നതിനും മതമേലധ്യക്ഷന്മാര് ശ്രദ്ധിക്കേണ്ടതാണ്.
- വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ മുന്‍കൂട്ടി െപാലീസിനെ അറിയിക്കണം.
- എല്ലാ മേഖലയിലും കോവിഡ് പ്രോട്ടോകോള്‍ (മാസ്ക്, സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവ) പാലിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

