തൊഴിലില്ലായ്മ വേതനത്തിൽ അഴിമതി; തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥർക്ക് കഠിന തടവ്
text_fieldsതിരുവനന്തപുരം: 2005-2006 കാലഘട്ടത്തിൽ തിരുവനന്തപുരം കോർപറേഷനിലെ തൊഴിലില്ലായ്മ വേതന വിതരണത്തിൽ ക്രമക്കേട് നടത്തിയ അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥനെയും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥനെയും തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു.
2005-2006 സാമ്പത്തിക വർഷത്തിൽ ക്രമക്കേട് നടത്തി 15,45,320 രൂപ വെട്ടിച്ച കേസിൽ അക്കൗണ്ട്സ് വിഭാഗം ക്ലാർക്കായ പി.എൽ. ജീവനെയും ഹെൽത്ത് വിഭാഗം ക്ലർക്കായ സദാശിവൻ നായരെയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. രണ്ട് പേരും വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവ് അനുഭവിക്കണം.
കൂടാതെ ഒന്നാം പ്രതി ജീവൻ 6,35,000 രൂപയും രണ്ടാം പ്രതിസദാശിവൻ നായരോട് 6,45,000 രൂപയും പിഴയടയ്ക്കാൻ കോടതി വിധിച്ചു. ഇരുവരെയും റിമാൻഡ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ്-1 രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിലാണ് നടപടി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

