Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോർപറേഷൻ ബജറ്റ്; 2000 പേർക്ക് വീട്, 101 വാർഡിലും അമൃത് ഫാർമസി

text_fields
bookmark_border
ട്രാൻസ്‌ ജെൻഡേഴ്‌സിന് വീടുവെക്കാൻ 50 ലക്ഷം
കോർപറേഷൻ ബജറ്റ്; 2000 പേർക്ക് വീട്, 101 വാർഡിലും അമൃത് ഫാർമസി
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബ​ജ​റ്റ് ഡെ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥ്​ അ​വ​ത​രി​പ്പി​ക്കു​ന്നു

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസത്തിനുള്ള ഊന്നലിനൊപ്പം നഗരത്തിലെ 2000 പേർക്ക് വീട് നൽകുന്ന ഭവന പദ്ധതിയും പ്രഖ്യാപിച്ച് കോർപറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അവതരിപ്പിച്ചു. പി.എം ഭവന യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സംരംഭത്തിന് 20 കോടിയാണ് വകയിയിരുത്തിയത്. 2015ൽ കേന്ദ്രം പ്രഖ്യാപിച്ചതാണെങ്കിലും സംസ്ഥാന സർക്കാറിന്‍റെ പിടിവാശിമൂലം തടസപ്പെട്ട പദ്ധതിയെന്ന ആമുഖത്തോടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നഗരസഭയിൽ സ്ഥലമുള്ളവർക്കാണ് പദ്ധതിയിൽ വീടൊരുങ്ങുക. വീടിനുള്ള മുഴുവൻ തുകയും കോർപറേഷൻ നൽകും. ട്രാൻസ്‌ ജെൻഡേഴ്‌സിന് വീട് വെക്കാൻ 50 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഇതടക്കം 2500,31,79,809 രൂപ വരവും 2253,75,69,760 ചെലവും 246,56,10,049 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 50 ശതമാനം വിലക്കുറവിൽ മരുന്നുകൾ ലഭ്യമാകുന്നതിന് 101 വാർഡുകളിലും അമൃത് ഫാർമസികൾ ആരംഭിക്കുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. എച്ച്.എൽ.എല്ലുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുക. 1.5 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്.

നഗരത്തിലെ രാത്രികാല ജീവിതത്തിന് മേൽനോട്ടം വഹിക്കാനും പ്രോത്സാഹിപ്പിക്കാനും കോർപറേഷൻ നേതൃത്വത്തിൽ രാത്രികാല സാമ്പത്തികകാര്യ ഓഫിസ് സ്ഥാപിക്കും. നഗരത്തിൽ തരിശുകിടക്കുന്ന കാൽ സെന്റ് മുതൽ മുകളിലോട്ടുള്ള പൊതു ഭൂമി വനമാക്കുന്ന ‘100 കാനന ചോലകൾ’ പദ്ധതിക്ക് 50 ലക്ഷവും മുതിർന്ന പൗരൻമാരുടെ സൗഹൃദ നഗരമാക്കി മാറ്റാൻ അഞ്ച് കോടി രൂപയും വകയിരുത്തി.

പദ്മമനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, വെട്ടുകാട് പള്ളി, ബീമാപ്പള്ളി എന്നിവ ഉൾപ്പെടുത്തി സ്പിരിച്വൽ ടൂറിസം പദ്ധതിക്കായി 50 ലക്ഷവും വകയിരുത്തി. 18 വയസ് കഴിഞ്ഞവർക്ക് ജോലി ഉറപ്പാക്കാൻ അഞ്ചുകോടി രൂപ ചെലവിൽ ‘അനന്തപുരി തൊഴിൽ കേന്ദ്രം’ ആരംഭിക്കും. യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനൊപ്പം അവരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഈ കേന്ദ്രം വഴി ഏകോപിപ്പിക്കും.

ബജറ്റിലെ വിവിധ പദ്ധതികൾ

  • കോ​ർ​പ​റേ​ഷ​ന്​ 15 കോ​ടി ചെ​ല​വി​ൽ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം: മേ​ഖ​ല ഓ​ഫീ​സു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്ന് കോ​ടി.
  • സ്ഥി​രം ഹെ​ൽ​പ്പ് ഡെ​സ്‌​ക്: ന​ഗ​ര​സ​ഭ ഓ​ഫി​സു​ക​ളി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ്ഥി​രം സം​വി​ധാ​നം.
  • പ​ര​സ്യ പ്ര​ദ​ർ​ശ​ന​ത്തി​ന്​ ഫ്ലെ​ക്സു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ധു​നി​ക എ​ൽ.​ഇ.​ഡി സ്ക്രീ​നു​ക​ൾ (25 ല​ക്ഷം).
  • വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മാ​തൃ​കാ റോ​ഡി​ന് പ​ത്തു​കോ​ടി.
  • പു​ത്ത​ൻ​പാ​ലം ടൗ​ൺ​ഷി​പ്പ് ന​ഗ​ര വി​ക​സ​ന​ത്തി​ന് അ​ഞ്ച് കോ​ടി.
  • അ​മൃ​ത് ഫാ​ർ​മ​സി​ക​ൾ 101 വാ​ർ​ഡു​ക​ളി​ലും 50 ശ​ത​മാ​നം വ​രെ ഇ​ള​വി​ൽ മ​രു​ന്നു​ക​ൾ (1.5 കോ​ടി).
  • പ്രൈം ​ഹെ​ൽ​ത്ത് ലാ​ബു​ക​ൾ: 50 ക​ല​ക്ഷ​ൻ സെ​ന്റ​റു​ക​ൾ വ​ഴി 40 ശ​ത​മാ​നം കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​രി​ശോ​ധ​ന (1.5 കോ​ടി).
  • അ​ത്യാ​ധു​നി​ക ലാ​ബ് സൗ​ക​ര്യ​ത്തി​ന് 1.5 കോ​ടി.
  • പേ​ട്ട ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് കോ​ടി രൂ​പ​യു​ടെ പു​തി​യ ഡ​യാ​ലി​സി​സ്​ യൂ​നി​റ്റ്.
  • മു​ഴു​വ​ൻ പാ​ലി​യേ​റ്റീ​വ് സം​വി​ധാ​ന​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ക്കാ​ൻ ര​ണ്ട് കോ​ടി.
  • ന​ഗ​ര​ത്തി​ൽ 200 ടോ​യ്‌​ല​റ്റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ 20 കോ​ടി.
  • ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്റ​ർ (2 കോ​ടി).
  • പു​ഞ്ച​ക്ക​രി ടൂ​റി​സം ഹ​ബ്ബ്​ വി​ക​സ​ന​ത്തി​ന്​ അ​ഞ്ചു കോ​ടി.
  • അ​ട​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് -ജീ​വ​ന​ക്കാ​ർ​ക്കും കൗ​ൺ​സി​ല​ർ​മാ​ർ​ക്കും ന്യാ​യ​വി​ല​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഒ​രു കോ​ടി.
  • 18 ക​ഴി​ഞ്ഞ​വ​ർ​ക്ക് ജോ​ലി ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക്​ അ​ഞ്ച് കോ​ടി.
  • ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന്​ അ​ഞ്ചു കോ​ടി.
  • സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ പ്ര​ഭാ​ത​ഭ​ക്ഷ​ണം - സ്കൂ​ൾ വി​ഹി​തം പ​ത്തു​രൂ​പ​യാ​യി ഉ​യ​ർ​ത്തി (നാ​ല് കോ​ടി).​എ​സ്.​സി/​എ​സ്.​ടി കു​ട്ടി​ക​ൾ​ക്ക് സൈ​ക്കി​ൾ (50 ല​ക്ഷം), ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വീ​ൽ​ചെ​യ​ർ (അ​ഞ്ച് ല​ക്ഷം), ഏ​ക​ര​ക്ഷി​താ​ക്ക​ളു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് (10 ല​ക്ഷം).
  • വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ (25 ല​ക്ഷം), സി.​സി.​ടി.​വി (10 ല​ക്ഷം), ചൈ​ൽ​ഡ് കെ​യ​ർ ആം​ബു​ല​ൻ​സ് (1 ല​ക്ഷം), മൈ​ക്ക്/​ടി.​വി/​ഫ്രി​ഡ്ജ് (50 ല​ക്ഷം).
  • അ​ന​ന്ദ​തീ​ർ​ത്ഥം-​ക​ര​മ​ന​യാ​ർ, തെ​റ്റി​യാ​ർ, പാ​ർ​വ​തി പു​ത്ത​നാ​ർ, ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് എ​ന്നി​വ​യു​ടെ ശു​ചീ​ക​ര​ണം (ര​ണ്ടു കോ​ടി).
  • കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ് പ്ലാ​ന്റി​ന് അ​ഞ്ചു കോ​ടി.
  • മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​രൂ​പ​ങ്ങ​ളു​ടെ പാ​ർ​ക്ക് (ഒ​രു കോ​ടി), സ്വാ​പ് മാ​ൾ (ര​ണ്ടു കോ​ടി).
  • വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണം (അ​ഞ്ചു കോ​ടി), വി​ഴി​ഞ്ഞം/​ക​ഴ​ക്കൂ​ട്ടം കു​ടി​വെ​ള്ളം (അ​ഞ്ചു കോ​ടി), സ്വീ​വ​റേ​ജ് ലൈ​ൻ (പ​ത്ത്​ കോ​ടി).
  • തെ​രു​വു​നാ​യ ഷെ​ൽ​ട്ട​ർ-​പു​ന​ര​ധി​വാ​സ​ത്തി​ന് മൂ​ന്ന് കോ​ടി, പു​തി​യ എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മൂ​ന്ന് കോ​ടി.
  • വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി ന​വീ​ക​ര​ണം (ഒ​രു കോ​ടി), മൃ​ഗ​ങ്ങ​ളു​ടെ പോ​ർ​ട്ട​ബി​ൾ ക്രി​മി​റ്റോ​റി​യം (50 ല​ക്ഷം).
  • ക്ലാ​സി​ക്ക​ൽ ആ​ർ​ട്ട്സ് തീ​യേ​റ്റ​ർ (ഒ​രു കോ​ടി), യോ​ഗാ കേ​ന്ദ്രം (ഒ​രു കോ​ടി), അ​ന്താ​രാ​ഷ്ട്ര നീ​ന്ത​ൽ​ക്കു​ളം (ഒ​രു കോ​ടി).
  • ശാ​ന്തി​ക​വാ​ടം, ശാ​ന്തി​തീ​രം ശ്മ​ശാ​ന ന​വീ​ക​ര​ണ​ത്തി​ന് 2.5 കോ​ടി.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Corporation Budget; Houses for 2000 people, Amrit Pharmacy in 101 wards
Next Story