മാധ്യമം ഹെൽത്ത് കെയറിന് കൊർദോവ ഗ്രൂപ് സ്കൂളുകളുടെ കൈത്താങ്ങ്
text_fieldsമാധ്യമം ഹെൽത്ത് കെയറിലേക്ക് കൊർദോവ ഹയർ സെക്കൻഡറി സ്കൂളിലെയും സീനിയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികൾ സമാഹരിച്ച ലക്ഷം രൂപയുടെ ചെക്ക് സ്കൂൾ
ചെയർമാൻ എം.എ. ഹിലാലിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ വി.എസ്. സലിം ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊർദോവ സീനിയർ സെക്കൻഡറി സ്കൂളിലെയും ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികൾ സമാഹരിച്ച ഒരു ലക്ഷം രൂപ മാധ്യമം ഹെൽത്ത് കെയറിന് കൈമാറി. കൊർദോവ ഗ്രൂപ് ഓഫ് സ്കൂൾസ് ചെയർമാൻ എം.എ. ഹിലാലിൽനിന്ന് ലക്ഷം രൂപയുടെ ചെക്ക് മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ വി.എസ്. സലിം ഏറ്റുവാങ്ങി.
കൊർദോവ ജനറൽ സെക്രട്ടറി എ. അൻവർ, മാനേജർ ഡോ. കെ. അബ്ദുൽ സമദ്, ട്രഷറർ എം. അബ്ദുൽ കലാം, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഹക്കിം, വൈസ് പ്രിൻസിപ്പൽ സുജ എസ്. കുമാർ, സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. സലിൽരാജ്, വൈസ് പ്രിൻസിപ്പൽ എച്ച്.എൻ. ഷഹന, മാധ്യമം അഡ്മിൻ ഓഫിസർ എ. അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു.
കൂടുതൽ തുക സമാഹരിക്കാൻ നേതൃത്വം നൽകിയ അധ്യാപികമാരായ എസ്. സബിത, ജെ.ജി. ഷീന, എ. ഷാമിന, ഫാത്തിമ നസ്രിൻ, മെന്റർമാരായ ആർ. സോഫിയ, ആർ. സജീന, കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ എ.എൻ. മൻഹ, എൻ. നിഹാൽ, ഐഷ സജാദ്, മുഹമ്മദ് ആമിർ, മെഹ്ദാദ് ഹാഷിം, ആദില ബത്തൂല എസ്. സിറാജ്, എൻ. ആഹിൽ റോഷൻ എന്നിവർക്ക് ഉപഹാരവും സ്കൂളുകൾക്ക് പ്രത്യേക ട്രോഫിയും സമ്മാനിച്ചു. സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. സലീൻരാജ് സ്വാഗതവും സജീന ടീച്ചർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

