Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാചകവാതക ക്ഷാമം...

പാചകവാതക ക്ഷാമം താളംതെറ്റി ഹോട്ടൽ മേഖല

text_fields
bookmark_border
പാചകവാതക ക്ഷാമം താളംതെറ്റി ഹോട്ടൽ മേഖല
cancel
camera_alt

പാ​ച​ക വാ​ത​ക ക്ഷാ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡി.​വൈ.​എ​ഫ്.​ഐ ലോ​ക്​​ഭ​വ​നി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക വാ​ത​ക ക്ഷാ​മം ഹോ​ട്ട​ൽ മേ​ഖ​ല​യു​ടെ താ​ളം തെ​റ്റി​ച്ചു. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള ഗ്യാ​സ് സി​ലി​ണ്ട​ർ കി​ട്ടാ​താ​യ​തോ​ടെ ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ത്തു​ട​ങ്ങി. തു​റ​ന്ന ഹോ​ട്ട​ലു​ക​ളി​ൽ വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. കാ​റ്റ​റി​ങ് മേ​ഖ​ല​യെ​യും പാ​ച​ക വാ​ത​ക​ക്ഷാ​മം ബാ​ധി​ച്ചു. ബു​ക്കി​ങി​ന് അ​നു​സ​രി​ച്ച് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​വ​ർ.

ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ സി​ലി​ണ്ട​റു​ക​ൾ ല​ഭി​ക്കു​ന്നി​ല്ല. ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ലും സ്റ്റോ​ക്കി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു. ഹോ​ട്ട​ലു​ക​ൾ​ക്കൊ​പ്പം സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​ന്റീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു​തു​ട​ങ്ങി. ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളും ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ചി​ല ക​മ്പ​നി​ക​ളു​ടെ ബു​ക്കി​ങ് ന​മ്പ​രു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

ബു​ക്ക് ചെ​യ്താ​ൽ ത​ന്നെ സി​ലി​ണ്ട​ർ എ​ന്ന് കി​ട്ടു​മെ​ന്ന് ഉ​റ​പ്പി​ല്ല. സാ​ധാ​ര​ണ ബു​ക്ക് ചെ​യ്ത് അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ സി​ലി​ണ്ട​ർ ല​ഭി​ക്കു​മാ​യി​രു​ന്നു. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ന് ത​ട​സ്സ​മി​ല്ലെ​ന്ന് വി​ത​ര​ണ ക​മ്പ​നി​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും, കെ.​വൈ.​സി കൃ​ത്യ​മാ​യി അ​പ്ഡേ​റ്റ് ചെ​യ്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. മി​ക്ക ഏ​ജ​ൻ​സി​ക​ളി​ലും 30 ശ​ത​മാ​ന​ത്തോ​ളം പേ​ർ കൃ​ത്യ​മാ​യി കെ.​വൈ.​സി അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​വ​ർ​ക്ക് ബു​ക്ക് ചെ​യ്താ​ലും സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ളു​മാ​യി കെ.​വൈ.​സി അ​പ്ഡേ​ഷ​ന് വി​ത​ര​ണ ഏ​ജ​ൻ​സി​ക​ളി​ൽ നി​ര​വ​ധി​പ്പേ​ർ എ​ത്തു​ന്നു​ണ്ട്.

പാ​ച​ക വാ​ത​കം ക​രി​ഞ്ച​ന്ത​യി​ല്‍

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ​ന വ്യാ​പ​കം. ഒ​രു ഗാ​ര്‍ഹി​ക സി​ലി​ണ്ട​റി​ന് 922 രൂ​പ​യാ​ണ് ഗ്യാ​സ് ഏ​ജ​ന്‍സി​ക്ക് അ​ട​ക്കേ​ണ്ട​ത്. ക​രി​ഞ്ച​ന്ത​യി​ല്‍ 1500 രൂ​പ​ക്ക് യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്നു. ഗ്യാ​സ് ഏ​ജ​ന്‍സി​യി​ല്‍ ബു​ക്കി​ങ് പൂ​ര്‍ണ​മാ​യി നി​ല​ച്ചി​രി​ക്കെ​യാ​ണ് ക​രി​ഞ്ച​ന്ത​യി​ല്‍ യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്ന​ത്.

എൽ.ഡി.എഫ് ധർണ ഇന്ന്

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ അ​ലം​ഭാ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും പ്ര​തി​സ​ന്ധി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ജി.​പി.​ഒ​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ‌​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാറ്ററിങ്​ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വാ​ണി​ജ്യ എ​ൽ.​പി.​ജി സി​ലി​ണ്ട​ർ ല​ഭ്യ​ത​യി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ കു​റ​വ്​ മൂ​ലം കാ​റ്റ​റി​ങ്​ മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യെ​ന്ന്​ ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി. കാ​റ്റ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഞ്ച്​ സി​ലി​ണ്ട​റി​ൽ കൂ​ടു​ത​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ണ്​ തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

പ്ര​തി​സ​ന്ധി മൂ​ലം നി​ര​വ​ധി കാ​റ്റ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സാ​മ്പ​ത്തി​ക​ന​ഷ്ട​ത്തി​നൊ​പ്പം ആ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും ഉ​പ​ജീ​വ​ന​വും അ​നി​ശ്​​ചി​ത​ത്വ​ത്തി​ലാ​യി. വി​വാ​ഹം, സ്വീ​ക​ര​ണം, പൊ​തു​പ​രി​പാ​ടി, മ​ത​പ​ര​മാ​യ ച​ട​ങ്ങ് എ​ന്നി​വ​യി​ലേ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്ക​ൽ മു​ട​ങ്ങി. ഗ്യാ​സ്​ ഏ​ജ​ൻ​സി​ക​ളി​ൽ വി​ളി​ച്ചാ​ൽ ഫോ​ണെ​ടു​ക്കാ​ൻ പോ​ലും വി​സ​മ്മ​തി​ക്കു​ന്നു. പ്ര​തി​സ​ന്ധി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ കേ​​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളും എ​ണ്ണ​ക്ക​മ്പ​നി​ക​ളും ഇ​ട​പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ളാ​യ വി. ​സു​നു​കു​മാ​ർ, ഫ്രാ​ൻ​സി​സ്, ആ​ർ. മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumCooking GasHotel sector
News Summary - Cooking gas shortage disrupts hotel sector
Next Story