അശ്ലീലചിത്രം വാട്സ്ആപ് സ്റ്റാറ്റസിട്ട ഉദ്യോഗസ്ഥെൻറ നടപടി വിവാദത്തിൽ
text_fieldsതിരുവനന്തപുരം: അശ്ലീല ചിത്രം വാട്സ്ആപ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥെൻറ നടപടി വിവാദത്തിൽ.പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാരനും ഭരണാനുകൂല ജീവനക്കാരുടെ സംഘടനാംഗവുമായ വ്യക്തിയാണ് അശ്ലീലചിത്രം വാട്സ്ആപ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തതെന്ന് മറ്റ് ജീവനക്കാർ പരാതിപ്പെടുന്നു. ഇദ്ദേഹം ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിലുമുണ്ട്.
ഇത്തരത്തിലുള്ള സ്റ്റാറ്റസ് സംബന്ധിച്ച് മറ്റ് ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയതാണ് വിഷയം വിവാദമാക്കിയത്. എന്നാൽ, സംഭവം ഭരണപക്ഷാനുകൂല സംഘടനാ നേതാക്കളുടെ സഹായത്തോടെ ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്.

