തിരുവനന്തപുരം: നഗരത്തിൽ കെണ്ടയ്ൻമെൻറ് സോണുകൾ നിശ്ചയിച്ചതിൽ അപാകതയുണ്ടെന്നാരോപിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി കൗൺസിലർമാർ. ജോൺസൺ ജോസഫ്, നാരായണമംഗലം രാജേന്ദ്രൻ, കെ. മുരളീധരൻ എന്നീ കൗൺസിലർമാരാണ് കാരണമില്ലാതെ വാർഡുകൾ അടച്ചിട്ടിരിക്കുന്നതിരെ രംഗത്തെത്തിയത്. എന്നാൽ കണ്ടെയ്ൻമെൻറ് സോൺ നിശ്ചയിക്കുന്നത് ജില്ല ഭരണകൂടവും പൊലീസും ആരോഗ്യവകുപ്പും ചേർന്നാണെന്നും സോൺ നിശ്ചയിച്ചതിലെ അപാകത സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും മേയർ കെ. ശ്രീകുമാർ അറിയിച്ചു.
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ പതിക്കുന്ന സ്റ്റിക്കർ ഉള്ളൂർ കൗൺസിലർ ജോൺസൺ ജോസഫിെൻറ വീടിനുമുന്നിൽ അകാരണമായി പതിച്ച ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് കൗൺസിൽ തീരുമാനിച്ചു. നിരീക്ഷണ സ്റ്റിക്കർ പതിക്കുകയും ക്വാറൻറീൻ ലംഘിച്ചെന്ന പേരിൽ കൗൺസിലർക്കെതിരേ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയും ചെയ്തതായി ജോൺസൺ ജോസഫ് പരാതിപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടി. എച്ച്.ഐക്കെതിരേ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സെക്രട്ടറിയെ കൗൺസിൽ യോഗം ചുമതലപ്പെടുത്തി.
ആൻറിജൻ പരിശോധനയിൽ അപകാതയുണ്ടെന്നും കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സ കേന്ദ്രങ്ങളിലെത്തിക്കാൻ മണിക്കൂറുകളോളം താമസിക്കുന്നതായി ബി.ജെ.പിയിലെ എം.ആർ. ഗോപനും തിരുമല അനിലും ആരോപിച്ചു. കോവിഡ് പോസിറ്റീവായ ഏഴ് കൗൺസിലർമാർക്ക് അടുത്ത ദിവസം നടത്തിയ പരിശോധനയിൽ നെഗറ്റീവായത് ആൻറിജൻ പരിശോധനയുടെ ആധികാരിത ചോദ്യംചെയ്യപ്പെടുന്നതാണെന്ന് അനിൽ പറഞ്ഞു.പൊതുസ്ഥലത്ത് ഇറച്ചിമാലിന്യം തള്ളിയതിന് പിടികൂടിയ വാഹനം വിട്ടുനൽകാൻ സി.പി.എം ഏരിയ സെക്രട്ടറി ഇടപെട്ടുവെന്ന ബി.ജെ.പി ചാല കൗൺസിലറുടെ ആരോപണത്തെ ചൊല്ലി കൗൺസിൽ യോഗത്തിൽ വാക്പോര്.
മാലിന്യം തള്ളിയതിന് പിടിച്ചെടുത്ത വാഹനങ്ങളെല്ലാം ഫോർട്ട് ഗാരേജിലുണ്ടെന്നും ഒരു വാഹനവും വിട്ടുനൽകിയിട്ടില്ലെന്നും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഐ.പി. ബിനുവും പറഞ്ഞു.
കോവിഡിെൻറ പശ്ചാത്തലത്തിൽ 38 കൗൺസിലർമാരാണ് എത്തിയത്. ബാക്കിയുള്ള അംഗങ്ങൾ വിഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുത്തത്. ഏഴ് കൗൺസിലർമാർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ നിന്നാണ് വിഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തത്