Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൺസ്യൂമർഫെഡ് ഓൺലൈൻ...

കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം ആരംഭിച്ചു

text_fields
bookmark_border
Consumerfed
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​െൻറ ത്രി​വേ​ണി സ്​​റ്റോ​റു​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​തി​പ്പാ​യ ബി​സി​ന​സ് പോ​ർ​ട്ട​ൽ consumerfed.in പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ൻ​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് റീ​ജ​ന​ൽ മാ​നേ​ജ​ർ സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

www.consumerfed.in എ​ന്ന വെ​ബ്പോ​ർ​ട്ട​ൽ വ​ഴി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ർ​ഡ​ർ ചെ​യ്യാം. ഓ​ൺ​ലൈ​ൻ സ്​​റ്റോ​റി​ലൂ​ടെ ബു​ക്ക് ചെ​യ്താ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സാ​ധ​നം വീ​ട്ടി​ലെ​ത്തും. ഓ​ൺ​ലൈ​ൻ പേ​മെൻറും കാ​ഷ് ഓ​ൺ ഡെ​ലി​വ​റി സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന അ​തേ നി​ര​ക്കി​ലാ​ണ് ഓ​ൺ​ലൈ​നി​ലും സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

ആ​ക​ർ​ഷ​ക​മാ​യ അ​ന​വ​ധി ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്ക് പു​റ​മെ ആ​റ്റി​ങ്ങ​ലി​ലും നെ​ടു​മ​ങ്ങാ​ടും വെ​ഞ്ഞാ​റ​മൂ​ട്ടി​ലും ആ​ദ്യ ഘ​ട്ട​ത്തി​ൽ സേ​വ​നം ല​ഭി​ക്കും. ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും സേ​വ​നം ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consumerfedonline business
News Summary - Consumerfed launches online business
Next Story