Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂനിവേഴ്​സിറ്റി...

യൂനിവേഴ്​സിറ്റി ഹോസ്റ്റലിൽ കൈയാങ്കളി; ലോ കോളജിലെ മൂന്ന്​ വിദ്യാർഥികൾക്ക്​ മർദനം

text_fields
bookmark_border
police
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ള​യം യൂ​നി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലെ കൈ​യാ​ങ്ക​ളി​യി​ൽ ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​നം. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ശം​ഭു, അ​നി​രു​ദ്ധ്, അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ർ​ദ​ന​മേ​റ്റ​ത്. എ​സ്.​എ​ഫ്.​ഐ വ​ഞ്ചി​യൂ​ർ ഏ​രി​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​ണ് ശം​ഭു. ബു​ധ​നാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശം​ഭു​വി​നും അ​നി​രു​ദ്ധി​നും ത​ല​ക്കും അ​ർ​ജു​ന് കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​തേ​ടി.

ഹോ​സ്റ്റ​ലി​ലെ ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ​ക്ക് അ​ടു​ത്ത​യാ​ഴ്ച പ​രീ​ക്ഷ തു​ട​ങ്ങു​ക​യാ​ണ്. പ​ഠി​ക്കു​ന്ന​തി​നി​ടെ അ​ന​ധി​കൃ​ത​മാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന ഒ​രു​കൂ​ട്ടം പേ​ർ മ​ദ്യ​പി​ച്ച് ബ​ഹ​ളം​വെ​ക്കു​ക​യാ​യി​രു​ന്നു. പ​ഠി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ടാ​യ​തോ​ടെ ലോ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ​രെ വി​ല​ക്കി. ഇ​തോ​ടെ മു​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​നി​രു​ദ്ധി​ന്റെ മു​റി​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​വ​ർ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ പോ​യി ക​മ്പി​യും വ​ടി​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളു​മാ​യി മ​ട​ങ്ങി​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബ്ലോ​ക്കി​ലെ ഒ​ഴി​ഞ്ഞു​കി​ട​ന്ന ഒ​രു മു​റി​യാ​ണ് മു​മ്പു​ണ്ടാ​യി​രു​ന്ന അ​ന്തേ​വാ​സി​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ മ്യൂ​സി​യം പൊ​ലീ​സ് കേ​സെ​ടു​ത്തു. യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ മു​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram News
News Summary - conflict in University Hostel- Three students of Law College were attacked
Next Story