മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; അഞ്ചുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മാനവീയം വീഥിയിൽ ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷം. സംഭവത്തിൽ അഞ്ചുപേരെ മ്യൂസിയം പൊലീസ് പിടികൂടി. നെടുങ്കാട് കുന്നിൻപുറം ടി.സി 21/ 635ൽ കിരൺ (27), നെയ്യാർഡാം അനന്തുഭവനിൽ അനന്തു(22), പൂവച്ചൽ മഠത്തികോണം ഇല്ലമ്പള്ളിയിൽ അഭയ് (22), ശാസ്തമംഗലം കുളത്തിങ്കര പുത്തൻവീട്ടിൽ ശരത്ത് (29), വീരണകാവ് ലക്ഷ്മിഭവനിൽ ശ്രീഹരി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ച 12.50ഓടെയായിരുന്നു സംഭവം. നൃത്തം ചെയ്യുന്നതിനിടയിൽ ദേഹത്ത് തട്ടിയെന്ന പേരിലായിരുന്നു സംഘർഷം. മ്യൂസിയം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കിരണിനെ പിടികൂടിയെങ്കിലും മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരും പിടിയിലായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

