ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് മൂന്നു പവൻ സ്വർണാഭരണം കവർന്നതായി പരാതി
text_fieldsമെഡിക്കൽ കോളജ്: ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് വിഗ്രഹത്തിനു സമീപം സൂക്ഷിച്ചിരുന്ന മൂന്നുപവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കുമാരപുരം ചെന്നിലോട് ബാലഭദ്രാദേവീ ക്ഷേത്രത്തിലാണ് ഡിസംബർ 18 നും ജനുവരി 14 നും ഇടക്ക് മോഷണം നടന്നതെന്ന് ചെന്നിലോട് സ്വദേശി സുനിൽകുമാർ മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ക്ഷേത്രത്തിലെ ദേവീവിഗ്രഹത്തിനു മുകളിലായി സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിൽ അടക്കം ചെയ്തിരുന്ന ഒരു സ്വർണത്തട്ടുമാല, ഒരു സ്വർണ നെക്ലസ്, എട്ട് സ്വർണപൊട്ടുകൾ, രണ്ടു സ്വർണത്താലി, ഒരു കല്ലുവെച്ച സ്വർണ മൂക്കുത്തി ഉൾപ്പെടെ മൂന്നു പവനോളം തൂക്കം വരുന്നതും ഉദ്ദേശം മൂന്നു ലക്ഷം രൂപ വില വരുന്നതുമായ സ്വർണാഭരണങ്ങളാണ് സൂക്ഷിച്ചിരുന്ന പെട്ടി ഉൾപ്പെടെ മോഷ്ടിച്ചതെന്നാണ് പരാതി. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

