അനധികൃത പാർക്കിങ് ചോദ്യംചെയ്ത ട്രാഫിക് എ.എസ്.െഎയോട് സി.െഎ മോശമായി പെരുമാറിയതായി പരാതി
text_fieldsതിരുവനന്തപുരം: അനധികൃത പാർക്കിങ് ചോദ്യംചെയ്ത ട്രാഫിക് എ.എസ്.ഐയോട് സി.ഐ മോശമായി പെരുമാറിയതായി പരാതി. ട്രാഫിക് സ്റ്റേഷനിലെ ജവഹറാണ് നെടുമങ്ങാട് സി.ഐ രാജേഷിനെതിരെ ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തെ റോഡിൽ സി.ഐയുടെ സ്വകാര്യവാഹനം അനധികൃതമായിട്ടായിരുന്നു പാർക്ക് ചെയ്തിരുന്നത്. കാർ മാറ്റിയിടാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവഹർ ആവശ്യപ്പെട്ടെങ്കിലും സി.ഐ തയാറായില്ല. മൊബൈൽ ഫോണെടുത്ത് ജവഹർ കാറിെൻറ ചിത്രം എടുത്തതോടെ സി.ഐ പ്രകോപിതനായി. ജവഹറിെൻറ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി സി.ഐ കാറിെൻറ ഡോറടച്ച് കാറിനുള്ളിൽ തന്നെ ഇരുന്നു. ഒടുവിൽ കൂടുതൽ പൊലീസ് എത്തിയതോടെയാണ് സി.ഐ പുറത്തിറങ്ങിയത്. സി.ഐ ആണെന്ന് വെളിപ്പെടുത്തി രാജേഷ് ഫോൺ തിരികെ നൽകിയശേഷം ഭീഷണിപ്പെടുത്തിയെയും ഫോണിന് കേടുപാട് വരുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

