Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവലിയതുറയില്‍...

വലിയതുറയില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയതായി പരാതി

text_fields
bookmark_border
വലിയതുറയില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയതായി പരാതി
cancel

വ​ലി​യ​തു​റ: വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തും വ​ലി​യ​തു​റ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ​താ​യി പ​രാ​തി.

പ്യൂ​പ്ള്‍ ഫോ​ര്‍ അ​നി​മ​ല്‍സ് തി​രു​വ​ന​ന്ത​പു​രം എ​ന്ന സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ല​ത​യാ​ണ് വ​ലി​യ​തു​റ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. വ​ലി​യ​തു​റ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ നാ​യ്ക്ക​ളെ പി​ടി​കൂ​ടി കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി നി​ര​വ​ധി നാ​യ്ക്ക​ളെ വ​ലി​യ​തു​റ പൊ​ന്ന​റ പാ​ല​ത്തി​നു സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്ത് കു​ഴി​ച്ചു മൂ​ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം. പ​രാ​തി​യി​ല്‍ ഷൈ​ജു, ബി​ജു, ഉ​ണ്ണി, പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വ​ലി​യ​തു​റ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രാ​തി​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ എ​ത്തി വ​ലി​യ​തു​റ പൊ​ന്ന​റ പാ​ല​ത്തി​നു സ​മീ​പം കാ​ടു​മൂ​ടി​യ സ്ഥ​ല​ത്ത് കു​ഴി​ച്ചു മൂ​ടി​യ നാ​യ്ക്ക​ളെ പു​റ​ത്തെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍, എ​ത്ര നാ​യ്ക്ക​ളെ കു​ഴി​ച്ചു മൂ​ടി​യെ​ന്ന ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. നാ​യ്ക്ക​ളെ പോ​സ്റ്റ് മോ​ര്‍ട്ടം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഏ​തു​ത​രം മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചാ​ണ് നാ​യ്ക്ക​ളെ കൊ​ന്ന​തെ​ന്ന് അ​റി​യാ​ന്‍ ക​ഴി​യു​ക​യു​ള​ളു. വി​മാ​ന​ത്താ​വ​ള​വും പ​രി​സ​ര​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ പി​ടി​യി​ലാ​ണെ​ന്നും നി​ര​വ​ധി പേ​ര്‍ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​താ​യും പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.

‘മെ​ഗ് സ​ള്‍ഫ്’ എ​ന്ന രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ചാ​ണ് നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തെ​ന്നും ഏ​റെ​നേ​രം പി​ട​ഞ്ഞാ​ണ്​ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും പ്യൂ​പ്ള്‍ ഫോ​ര്‍ അ​നി​മ​ല്‍സി​ലെ പ്ര​വ​ര്‍ത്ത​ക അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogskilledVaalithura
News Summary - Complaint that stray dogs were killed in Vaalithura
Next Story