Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളജില്‍നിന്ന് മരുന്നുകള്‍ മോഷണം പോയെന്ന് പരാതി

text_fields
bookmark_border
തിരുവനന്തപുരം മെഡിക്കൽ കോളജില്‍നിന്ന് മരുന്നുകള്‍ മോഷണം പോയെന്ന് പരാതി
cancel

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി 14ാം വാര്‍ഡില്‍നിന്ന് നാര്‍കോട്ടിക് വിഭാഗത്തില്‍പെട്ട ഉറക്കഗുളികകള്‍ മോഷണം പോയതായി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാത്രിയാണ് ഫാര്‍മസിയില്‍നിന്ന് നഴ്‌സിങ് സ്റ്റേഷനിലേക്ക് നല്‍കിയ മരുന്നുകള്‍ മോഷണം പോയത്.

അധികൃതര്‍ അന്നുതന്നെ മെഡിക്കല്‍ കോളജ് പൊലീസിൽ പരാതി നല്‍കി. കാണാതായ മരുന്നുകളുടെ പൂര്‍ണ ലിസ്റ്റ് ഇതുവരെ എടുക്കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ഡബിള്‍ ലോക്കറില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട മരുന്നുകളാണ് കാണാതായത്. ഉറക്കക്കുറവുള്ളവരും ഡിപ്രഷനുള്ളവരും ഉപയോഗിക്കുന്ന സൈക്കോ ഡ്രോപ്പിക് ഇനം മരുന്നുകളാണ് കാണാതായത്. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsThiruvananthapuram Medical CollegetrivandumTheft Case
News Summary - Complaint alleging theft of medicines from Thiruvananthapuram Medical College
Next Story