ബിനീഷിെൻറ സുഹൃത്തുക്കൾ ആക്രമിച്ചെന്ന് പരാതി
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം ചോർത്തിക്കൊടുത്തെന്നാരോപിച്ച് വ്യവസായിയെ ബിനീഷിെൻറ സുഹൃത്തുകൾ ആക്രമിച്ചെന്ന് പരാതി. മർദനമേറ്റ ശാസ്തമംഗലം സ്വദേശി ലോറൻസ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബിനീഷ് അറസ്റ്റിലായ ശേഷവും മൊബൈൽ ഫോണിൽ ഭീഷണി സന്ദേശങ്ങൾ അയച്ചതായി പരാതിയിൽ പറയുന്നു. ഇന്നലെ ഉച്ചക്ക് ശാസ്തമംഗലത്ത് മുടിവെട്ടാൻ പോകുന്നതിനിടെയാണ് ബിനീഷിെൻറ സുഹൃത്തും മുൻ ഡ്രൈവറുമായ സുനിൽകുമാറിെൻറ നേതൃത്വത്തിൽ മൂന്നംഗസംഘം ആക്രമിച്ചത്.
അക്രമികളിൽനിന്ന് രക്ഷപ്പെടുന്നതിനായി പൊലീസിനെ വിവരമറിച്ചു. മ്യൂസിയം പൊലീസ് എത്തിയാണ് ലോറൻസിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ പോയ സമയത്ത് അക്രമിസംഘം ഗേറ്റ് തകർത്ത് വീടിന് കല്ലെറിഞ്ഞെന്നും ലോറൻസ് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

