Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃഗശാലയിൽ...

മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ചയാളുടെ ആശ്രിതർക്ക്​ നഷ്​ടപരിഹാരം നൽകണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ചയാളുടെ ആശ്രിതർക്ക്​ നഷ്​ടപരിഹാരം നൽകണം -മനുഷ്യാവകാശ കമീഷൻ
cancel
camera_alt

ഹർഷാദ്


തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കൂട്​ വൃത്തിയാക്കുന്നതിനിടയിൽ കഴിഞ്ഞ ജൂലൈ ഒന്നിന്​ പാമ്പുകടിയേറ്റ് മരിച്ച മൃഗശാല ജീവനക്കാരനായ എ. ഹർഷാദി​െൻറ കുടുംബത്തിന് ലഭിക്കേണ്ട നഷ്​ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചീഫ് സെക്രട്ടറിക്കും മ്യൂസിയം-മൃഗശാല ഡയറക്ടർക്കുമാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക്​ ഉത്തരവ് നൽകിയത്.

ഹർഷാദി​െൻറ മരണത്തിൽ പിതാവായ എം. അബ്​ദുൽ സലാം ദുരൂഹത സംശയിക്കുന്നതിനാൽ മ്യൂസിയം പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ പിതാവി​െൻറ വാദങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കണമെന്ന് കമീഷൻ മ്യൂസിയം ​െപാലീസ്, സ്​റ്റേഷൻ ഹൗസ് ഓഫിസർക്ക് ഉത്തരവ് നൽകി. എം. അബ്​ദുൽ സലാം സമർപ്പിച്ച പരാതിയിലാണ് നടപടി. രാജവെമ്പാല പോലുള്ള ഉരഗങ്ങളുടെ കൂട് വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടി​െൻറ മേൽനോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാല അധികൃതർ പാലിച്ചില്ലെന്ന പരാതിക്കാര​െൻറ വാദം പരിശോധിക്കപ്പെടണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

അപകടസമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെന്ന വാദവും പരിശോധിക്കണം. അപകട സമയത്ത് ഹർഷാദിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം-മൃഗശാല ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമില്ലെന്നും കമീഷൻ നിരീക്ഷിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. മ്യൂസിയം-മൃഗശാല ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ജീവനക്കാരുടെ സംരക്ഷണത്തിനായി എല്ലാ ആധുനിക ഉപകരണങ്ങളും മൃഗശാലയിൽ ലഭ്യമാണെന്ന് പറയുന്നു. പാമ്പിൻകൂട്ടിൽ ജോലിചെയ്യുന്നതിനുള്ള ഗംബൂട്ടുകൾ, കൈയുറകൾ, പാമ്പുക​െള പിടിക്കാനാവശ്യമായ സ്​റ്റിക്കുകൾ, വിവരങ്ങൾ കൈമാറാൻ വാക്കിടോക്കി എന്നിവ വാങ്ങിനൽകിയിട്ടുണ്ട്. മരിച്ച ജീവനക്കാരന് ജോലിസംബന്ധമായ സമ്മർദങ്ങളുണ്ടായിരു​െന്നന്ന പിതാവി​െൻറ വാദം മ്യൂസിയം ഡയറക്ടർ റിപ്പോർട്ടിൽ തള്ളിയിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snake bite deathCompensation
News Summary - Compensation should be given to the dependents of the person who died due to snake bite at the zoo - Human Rights Commission
Next Story