ശ്രീപത്മനാഭസ്വാമി ക്ഷേത്രം ‘നോ ഫ്ലൈ സോൺ’ ആക്കണമെന്ന് കമീഷണർ
text_fieldsതിരുവനന്തപുരം: അതിസുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു സംസ്ഥാന പൊലീസ് മേധാവിക്ക് ശിപാർശ നൽകി.
കഴിഞ്ഞമാസം 28ന് രാത്രി ഏഴുമണിയോടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടർ അഞ്ചുതവണ ക്ഷേത്രത്തിനുമുകളിലൂടെ വട്ടമിട്ടുപറന്നിരുന്നു. ഇതിനെതിരെ ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ രംഗത്തെത്തിയിരുന്നു. സ്വകാര്യവിമാനം ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ടുപറന്നത് വൻ സുരക്ഷാവീഴ്ചയാണെന്നായിരുന്നു ആരോപണം.
കോടികളുടെ നിധിശേഖരം കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രപരിസരം സുരക്ഷാമേഖലയായി പ്രഖ്യാപിച്ചെങ്കിലും വ്യോമയാന നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ‘നോ ഫ്ലൈ സോൺ’ ആക്കണമെന്ന നിർദേശം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

