Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോളജ്​ യൂനിയൻ...

കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​; തി​രു​വ​ന​ന്ത​പു​രം ജില്ലയിൽ എസ്​.എഫ്​.ഐക്ക്​ മികച്ച വിജയം

text_fields
bookmark_border
കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​; തി​രു​വ​ന​ന്ത​പു​രം ജില്ലയിൽ എസ്​.എഫ്​.ഐക്ക്​ മികച്ച വിജയം
cancel
camera_alt

കോ​ള​ജ്​ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ കോ​ള​ജു​ക​ളി​ൽ വി​ജ​യി​ച്ച എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​യ വി​ജ​യാ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല കോ​ള​ജ് യൂ​നി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ എ​സ്.​എ​ഫ്.​ഐ.​ക്ക് മി​ക​ച്ച വി​ജ​യം.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 32 കോ​ള​ജു​ക​ളി​ല്‍ 30 ഇ​ട​ത്തും എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ന്‍ ഭ​ര​ണം നേ​ടി. ര​ണ്ടി​ട​ത്ത് കെ.​എ​സ്.​യു വി​ജ​യി​ച്ചു. ന​ഗ​ര​ത്തി​ലെ വി​മ​ന്‍സ് കോ​ള​ജ്, ആ​ര്‍ട്‌​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ സീ​റ്റി​ലും എ​സ്.​എ​ഫ്.​ഐ വി​ജ​യി​ച്ചു.

ചെ​മ്പ​ഴ​ന്തി എ​സ്.​എ​ന്‍ കോ​ള​ജ്, കാ​ര്യ​വ​ട്ടം ഗ​വ. കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജ്, ഇ​ക്ബാ​ല്‍ കോ​ള​ജ്, നെ​യ്യാ​ര്‍ഡാം കി​ഗ്മ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​സ്.​എ​ഫ്.​ഐ മു​ഴു​വ​ന്‍ ജ​ന​റ​ല്‍ സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചു. പാ​ങ്ങോ​ട് മ​ന്നാ​നി​യ്യ കോ​ള​ജ്, തോ​ന്ന​യ്ക്ക​ല്‍ എ.​ജെ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കെ.​എ​സ്.​യു വി​ജ​യി​ച്ച​ത്.

വി​ദ്യാ​ര്‍ഥി സം​ഘ​ര്‍ഷ​ത്തെ​ത്തു​ട​ര്‍ന്ന് തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ മാ​റ്റി. ജി​ല്ല​യി​ല്‍ ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് കോ​ള​ജ് യൂ​നി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മാ​ര്‍ ഇ​വാ​നി​യോ​സ്, ഗ​വ. ലോ ​കോ​ള​ജ്, എം.​ജി കോ​ള​ജ് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala universitycollege union election
News Summary - College union election; Great victory for SFI in Thiruvananthapuram district
Next Story