Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓർമയുടെ വേരുകൾതേടി...

ഓർമയുടെ വേരുകൾതേടി കോളിൻ വീണ്ടുമെത്തി

text_fields
bookmark_border
ഓർമയുടെ വേരുകൾതേടി കോളിൻ വീണ്ടുമെത്തി
cancel
camera_alt

സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ആ​സ്ഥാ​ന​ത്തെ​ത്തി​യ സാ​ബു വ​ർ​ഗീ​സ്, ലീ​ന, മ​ക്ക​ളാ​യ കോ​ളി​ൻ, എ​യി​ഡ​ൻ എ​ന്നി​വ​രെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ൺ ഗോ​പി

ധ​ന​വൃ​ക്ഷം ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: എ​ട്ടു​വ​ർ​ഷം മു​മ്പ് ര​ണ്ടാം വ​യ​സ്സി​ൽ ‘അ​മ്മ​ക്കൂ​ട്ടി​ൽ’​നി​ന്ന്​ അ​മേ​രി​ക്ക​യി​ലേ​ക്ക് വി​മാ​നം ക​യ​റി​യ കോ​ളി​ൻ മാ​തൃ​വേ​രു​ക​ൾ തേ​ടി സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ആ​സ്ഥാ​ന​ത്ത്​ വീ​ണ്ടു​മെ​ത്തി. കൂ​ടെ ജ്യേ​ഷ്ഠ​ൻ എ​യി​ഡ​നും മാ​താ​പി​താ​ക്ക​ളാ​യ സാ​ബു വ​ർ​ഗീ​സും ലീ​ന​യു​മു​ണ്ടാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​മി​തി​യി​ലെ സ്​​നേ​ഹ​ത്ത​ണ​ലി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​മ്മ​മാ​ർ​ക്ക് ആ​ന​ന്ദ​ക്ക​ണ്ണീ​ർ. കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സാ​ബു വ​ർ​ഗീ​സും ലീ​ന​യും 2018ലാ​ണ് സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ​നി​ന്ന്​ കോ​ളി​നെ ദ​ത്തെ​ടു​ത്ത​ത്.

ടെ​ക്സ​സി​ലെ പ​ബ്ലി​ക് സ്​​കൂ​ളി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് കോ​ളി​ൻ. 2014ൽ ​പോ​ണ്ടി​ച്ചേ​രി​യി​ൽ​നി​ന്ന്​ ഇ​വ​ർ എ​യി​ഡ​ൻ എ​ന്ന ആ​ൺ​കു​ട്ടി​യെ​ക്കൂ​ടി ദ​ത്തെ​ടു​ത്തി​രു​ന്നു. എ​യി​ഡ​ൻ ഇ​തേ സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​മേ​രി​ക്ക​യി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മ​ക്ക​ളെ അ​വ​രു​ടെ ജ​ന്മ​നാ​ടി​ന്‍റെ സം​സ്‌​കാ​ര​വും വേ​രു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ബ​ന്ധം സാ​ബു​വി​നും ലീ​ന​ക്കു​മു​ണ്ടാ​യി​രു​ന്നു. മ​ക്ക​ളു​ടെ ഈ ​അ​വ​ധി​ക്കാ​ലം അ​വ​ർ അ​തി​നാ​യി മാ​റ്റി​വെ​ച്ചു.

ഹ​രി​പ്പാ​ട് ചേ​പ്പാ​ട് സ്വ​ദേ​ശി​യാ​യ സാ​ബു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ 1971ലാ​ണ് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. 1976ൽ ​അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച സാ​ബു വ​ർ​ഗീ​സ് ഇ​പ്പോ​ൾ ടെ​ക്സ​സി​ൽ എ​യ​ർ ട്രാ​ഫി​ക്ക് ക​ൺ​ട്രോ​ള​റാ​യി ജോ​ലി​നോ​ക്കു​ക​യാ​ണ്.

കോ​ത​മം​ഗ​ല​ത്ത് താ​യ് വേ​രു​ള്ള ലീ​ന ജ​നി​ച്ച​തും വ​ള​ർ​ന്ന​തും അ​മേ​രി​ക്ക​യി​ലാ​ണ്. നി​ല​വി​ൽ ടെ​ക്സ​സി​ൻ ഫി​നാ​ൻ​സ് മാ​നേ​ജ​രാ​ണ്. ഇ​വ​ർ ശ​നി​യാ​ഴ്ച പോ​ണ്ടി​ച്ചേ​രി​യി​ലേ​ക്ക് തി​രി​ക്കും. എ​യി​ഡ​ന്‍റെ ജ​ന്മ​നാ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മേ അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങൂ. നി​യ​മ​പ​ര​മാ​യ ദ​ത്തെ​ടു​ക്ക​ലി​ലൂ​ടെ ര​ണ്ട് കു​രു​ന്നു​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും മ​നോ​ഹ​ര​വു​മാ​യ ഭാ​വി സ​മ്മാ​നി​ച്ച സാ​ബു​വി​നെ​യും ലീ​ന​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജി.​എ​ൽ. അ​രു​ൺ ഗോ​പി​യും അ​മ്മ​മാ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumadoptionlife`
News Summary - Colin returns, searching for the roots of his memory
Next Story