Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുരയിടത്തിൽനിന്ന്​ 60...

പുരയിടത്തിൽനിന്ന്​ 60 തെങ്ങുകൾ മുറിച്ച് കടത്തി; അയൽവാസി അറസ്റ്റിൽ

text_fields
bookmark_border
പുരയിടത്തിൽനിന്ന്​ 60 തെങ്ങുകൾ മുറിച്ച് കടത്തി; അയൽവാസി അറസ്റ്റിൽ
cancel
camera_alt

സു​ധീ​ർ

മം​ഗ​ല​പു​രം: തോ​ന്ന​യ്ക്ക​ലി​ൽ കാ​യ്ഫ​ല​മു​ള്ള 60 ഓ​ളം തെ​ങ്ങു​ക​ൾ മു​റി​ച്ച് ക​ട​ത്തി. മം​ഗ​ല​പു​രം ഷ​മീ​ന മ​ൻ​സി​ലി​ൽ ഷ​മീ​ന​യു​ടെ ചു​റ്റു​മ​തി​ലു​ള്ള ര​ണ്ടേ​ക്ക​ർ പു​ര​യി​ട​ത്തി​ലെ തെ​ങ്ങു​ക​ളാ​ണ് മു​റി​ച്ചു ക​ട​ത്തി​യ​ത്. അ​യ​ൽ​വാ​സി​യ സു​ധീ​ർ, ഫ​സി​ൽ എ​ന്നി​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ ത​മി​ഴ്നാ​ട് നി​ന്നെ​ത്തി​യ സം​ഘ​മാ​ണ് ര​ണ്ടു​ദി​വ​സ​മാ​യാ​ണ് തെ​ങ്ങ് മു​റി​ച്ച് ക​ട​ത്തി​യ​ത്. സു​ധീ​റി​നെ മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടു​പ്ര​തി​യാ​യ ഫ​സ​ൽ ഒ​ളി​വി​ലാ​ണ്.

പു​ര​യി​ട​ത്തി​ൽ​നി​ന്ന്​ ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി താ​മ​സി​ക്കു​ന്ന ഷ​മീ​ന​യെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് എ​ത്തി​യ​പ്പോ​ൾ പു​ര​യി​ട​ത്തി​ന് പി​ന്നി​ലു​ള്ള മ​തി​ൽ വ​ഴി തെ​ങ്ങി​ൻ ത​ടി​ക​ൾ ലോ​റി​യി​ൽ ക​യ​റ്റു​ന്ന​താ​യി ക​ണ്ട​ു. മം​ഗ​ല​പു​രം പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സ് വ​രു​ന്ന​ത​റി​ഞ്ഞ സം​ഘം ലോ​റി​യു​മാ​യി ക​ട​ന്നു. തു​ട​ർ​ന്ന് മാ​ർ​ത്താ​ണ്ഡ​ത്തു​വെ​ച്ച് ലോ​റി പി​ടി​കൂ​ടി. എ​ന്നാ​ൽ, ആ​ദ്യ​ദി​വ​സം ക​ട​ത്തി​യ ത​ടി​ക​ൾ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന് സാ​ധി​ച്ചി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ ഇ​ഷ്ടി​ക​ക്ക​ള​ത്തി​ൽ ക​ത്തി​ക്കാ​നാ​ണ് തെ​ങ്ങു​ക​ൾ മു​റി​ച്ചു​ക​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingCoconut Treearrest
News Summary - coconut trees were cut and smuggled from the farm- neighbour was arrested
Next Story