വീട്ടിൽ മൂർഖൻ; വനംവകുപ്പ് അധികൃതർ പിടികൂടി
text_fieldsബീറ്റ് ഫോറസ്റ്റ് ഓഫിസർ റോഷ്നി മൂർഖനെ പിടികൂടുന്നു
തിരുവനന്തപുരം: നഗരത്തിൽ ജഗതി ഹൈസ്കൂളിന് സമീപം വീടിനുള്ളിൽ കണ്ടെത്തിയ കൂറ്റൻ മൂർഖനെ വനംവകുപ്പ് എത്തി പിടികൂടി.
വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ വർക്ക് ഏരിയയിൽ മൂർഖനെ കണ്ടത്. ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. കാട്ടാക്കട, പരുത്തിപ്പള്ളി, റേഞ്ച് ഫോസ്റ്റ് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറും സ്നേക്ക് ക്യാച്ചറുമായ റോഷ്നിയുടെ നേതൃത്വത്തിൽ ആർ.ആർ.ടി സംഘമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
പാമ്പുകൾ ഇണചേരുന്ന സമയമായതിനാൽ ആക്രമണകാരികളാണെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം പോത്തൻകോടിന് സമീപം അണലിയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

