കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിൽ ശുചീകരണ യജ്ഞം നടന്നു
text_fieldsശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ക്ലീൻ ഡ്രൈവിന്റെ ഉദ്ഘാടനം ജില്ല കലക്ടർ ജെറോമിക് ജോർജ് നിർവഹിക്കുന്നു
പേരൂർക്കട: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിൽ ശുചീകരണയജ്ഞം നടന്നു. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ശുചികരണപ്രവർത്തനം ജില്ല കലക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.
പരിസരം മാലിന്യമുക്തമാക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മാലിന്യനിർമാർജ്ജനത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
ഓഫിസും പരിസരവും മാലിന്യമുക്തമാക്കുന്നതിന് വർഷത്തിൽ രണ്ട് തവണയെങ്കിലും ശുചീകരണയജ്ഞം സംഘടിപ്പിക്കണമെന്നും കലക്ടർ നിർദേശിച്ചു. സിവിൽസ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ജീവനക്കാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓഫിസും പരിസരവും വൃത്തിയാക്കുന്നതിന് ചുമതലപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് കലക്ടർ റിയ സിംഗ്, എ.ഡി.എം അനിൽ ജോസ്, ഡെപ്യൂട്ടി കലക്ടർമാർ എന്നിവരും ശുചീകരണയജ്ഞത്തിന്റെ ഭാഗമായി.