Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെട്ടയത്തെ സംഘർഷം:...

നെട്ടയത്തെ സംഘർഷം: ചികിത്സയിലുള്ള പൊലീസുകാരന്റെ നില ഗുരുതരം

text_fields
bookmark_border
നെട്ടയത്തെ സംഘർഷം: ചികിത്സയിലുള്ള പൊലീസുകാരന്റെ നില ഗുരുതരം
cancel
camera_alt

നെ​ട്ട​യം മ​ല​മു​ക​ളി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ​സം​ഘ​ര്‍ഷം നി​യ​ന്ത്രി​ക്കു​ന്ന വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ്

വ​ട്ടി​യൂ​ർ​ക്കാ​വ്: നെ​ട്ട​യ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സി.​പി.​എം-​ബി.​ജെ.​പി സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ര്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പേ​ര്‍ക്കെ​തി​രേ വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ല്ലേ​റി​ല്‍ പ​രി​ക്കേ​റ്റ സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ദീ​പു തി​രു​വ​ന​ന്ത​പു​രം എ​സ്.​പി മെ​ഡി ഫോ​ര്‍ട്ടി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്റെ ത​ല​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​മു​ത​ലാ​ണ് നെ​ട്ട​യ​ത്ത് ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. മ​ല​മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്റെ ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന പ​രാ​തി​തെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് രാ​ഷ്ട്രീ​യ​സം​ഘ​ര്‍ഷ​മാ​യി മാ​റി​യ​ത്. സി.​പി.​എം-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ക​ല്ലേ​റും തു​ട​ര്‍ന്ന് പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജും ഉ​ണ്ടാ​യി. അ​ഞ്ച് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ദീ​പു ഒ​ഴി​കെ​യു​ള്ള​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്റെ ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തു​സം​ബ​ന്ധി​ച്ച് വ​ട്ടി​യൂ​ര്‍ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ര്‍ത്താ​വി​നെ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ ത​ട​ഞ്ഞു​വെ​​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍ഷം രാ​ഷ്ട്രീ​യ​മാ​യ​ത്. ഉ​ച്ച​യോ​ടെ ചെ​റി​യ​തോ​തി​ല്‍ തു​ട​ങ്ങി​യ അ​ടി​പി​ടി രാ​ത്രി മൂ​ര്‍ച്ഛി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഏ​ഴോ​ടെ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ഇ​ത​റി​ഞ്ഞ് എ​ത്തി​യ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രു​മാ​യി ഇ​വ​ര്‍ കൊ​മ്പു​കോ​ർ​ത്തു. ഇ​രു​വി​ഭാ​ഗ​ത്തി​ല്‍നി​ന്നും നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​റ്റെ​ന്നും ആ​രൊ​ക്കെ​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന് അ​റി​യി​ല്ലെ​ന്നും വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് പ​റ​ഞ്ഞു. സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​വ​ർ ഒ​ളി​വി​ല്‍ പോ​യ​താ​യാ​ണ് വി​വ​രം. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള പൊ​ലീ​സു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നെ​ന്നും ഉ​ട​ന്‍ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumcriminalspolice injuredCrime
News Summary - Clashes in Nettayam: Policeman undergoing treatment is in critical condition
Next Story