Begin typing your search above and press return to search.
exit_to_app
exit_to_app
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
ചിറയിൻകീഴ്: ചിറയിൻകീഴിൽ വാഹനപരിശോധനക്കിടെ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. അഴൂര് ശാസ്തവട്ടം ചിലമ്പിൽ വിളയിൽ പുത്തൻ വീട്ടിൽ അഖിൽ ആണ് (25) പിടിയിലായത്. വാഹന പരിശോധനക്കിടെ സംശയം തോന്നിയ ബൈക്ക് പരിശോധിച്ചപ്പോഴാണ് ഒമ്പത് പൊതികളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടിച്ചെടുത്തത്. 90 ഗ്രാം മയക്ക മരുന്നാണ് കണ്ടെത്തിയത്. ഒരു പൊതി കഞ്ചാവും ഉണ്ടായിരുന്നു. വിറ്റു കിട്ടിയ പണവും പിടിച്ചെടുത്തു. അറസ്റ്റിന് എസ്.എച്ച്.ഒ ജി.ബി. മുകേഷ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

