കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ സംഘം
ചിറയിൻകീഴ്: കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ ചിറയിൻകീഴ് പൊലീസ് പിടികൂടി. തിരുവന്തപുരം റൂറൽ ഡാൻസാഫ് ടീമും ചിറയിൻകീഴ് പൊലീസും മുടപുരം തെന്നൂർക്കോണം ഭാഗം കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് ലഹരിവിൽപനസംഘം പിടിയിലായത്.
കുറക്കട കൊച്ചാലുംമൂട് സ്വദേശി അനസ് (25), പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുല്ല (19), കുറക്കട കൊച്ചാലുംമൂട് സ്വദേശി ഹരിഹരൻ (24), മുടപുരം സ്വദേശി പ്രദിൻ (24), തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26), ആറ്റിങ്ങൽ സ്വദേശി ശിവ (25) എന്നിവരിൽനിന്ന് 200 ഗ്രാം കഞ്ചാവും 320 മില്ലി ഗ്രാം എം.ഡി.എം.എയും സിറിഞ്ചുകളും കണ്ടെടുത്തു. തെന്നൂർകോണം സ്വദേശി ജിഷ്ണുവാണ് ലഹരി പദാർഥങ്ങൾ ശേഖരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

