Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightവീട്ടുപടിക്കൽ രണ്ടു...

വീട്ടുപടിക്കൽ രണ്ടു വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു

text_fields
bookmark_border
വീട്ടുപടിക്കൽ രണ്ടു വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു
cancel
camera_altപ്രതീകാത്മക ചിത്രം

ചി​റ​യി​ൻ​കീ​ഴ്: അ​ഞ്ചു​തെ​ങ്ങി​ൽ വീ​ട്ടു​പ​ടി​ക്ക​ലി​രു​ന്ന ര​ണ്ടു വ​യ​സ്സു​കാ​രി​യെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചു. അ​ഞ്ചു​തെ​ങ്ങ് പു​ത്ത​ൻ​മ​ണ്ണ് ല​ക്ഷം​വീ​ട്ടി​ൽ സു​ജി​ത-​ജോ​ൺ​ബോ​സ്കോ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഐ​റ ജോ​ണി​നാ​ണ് പ​രു​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ് സം​ഭ​വം. കു​ട്ടി​യെ ക​ടി​ച്ചു​വ​ലി​ച്ച് കൊ​ണ്ട് പോ​കു​വാ​ൻ നാ​യ് ശ്ര​മി​ച്ചു.

നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ബ​ഹ​ളം വെ​ച്ച് പി​ന്തി​രി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​യ് തു​ട​രെ കു​ട്ടി​യെ ക​ടി​ച്ചു. വ​ടി​യു​മാ​യെ​ത്തി​യ അ​യ​ൽ​വാ​സി നാ​യെ ത​ല്ലി​യോ​ടി​ച്ചാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. കു​ട്ടി​യെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ശ​രീ​ര​ത്തി​ൽ ആ​റോ​ളം മു​റു​വു​ണ്ട്.

ര​ണ്ടാ​ഴ്ച​ക്കി​ടെ അ​ഞ്ചു​തെ​ങ്ങ് മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​രു​മു​ൾ​പ്പെ​ടെ മു​പ്പ​ത്തോ​ളം പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യ് അ​ക്ര​മ​ത്തി​ൽ പ​രു​ക്കേ​റ്റ​ത്. പ​ക​ലും രാ​ത്രി​യും പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​വാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogThiruvananthapuram NewsStreet dogs attackKerala News
News Summary - Street dog attack
Next Story