Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചുതെങ്ങിൽ തെരുവുനായ് ആക്രമണം; പത്തുപേർക്ക് കടിയേറ്റു

text_fields
bookmark_border
പരിക്കേറ്റവരിൽ വിദ്യാർഥികളും
അഞ്ചുതെങ്ങിൽ തെരുവുനായ് ആക്രമണം; പത്തുപേർക്ക് കടിയേറ്റു
cancel
Listen to this Article

ചിറയിൻകീഴ്: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവ് നായുടെ കടിയേറ്റ് പത്തോളം പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പൊതു നിരത്തുകളിലും നടവഴികളിലുമായിരുന്നു ആക്രമണം. പലരെയും നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഇവരിൽ വിദ്യാർഥികളും ഉൾപ്പെടുന്നു. പരിക്കേറ്റവർ ചിറയിൻകീഴ്, വർക്കല സ്വകാര്യ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി.

തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയ അവസ്ഥയിലാണ്. റോഡിന്റെ ഭൂരി ഭാഗം പ്രദേശങ്ങളും മിക്കസമയങ്ങളിലും തെരുവ് നായ്ക്കൾ കൂട്ടമായി നിൽക്കുന്നത് കാണാം. കാൽനടക്കാരാണ് മിക്കപ്പോഴും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. വിദ്യാർഥികളും പ്രായമായവരും തെരുവ് നായ്ക്കളെ ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stray dog ​​attacks in Anchuthengu; ten people bitten
Next Story