Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightപെരുങ്ങുഴിയിൽ ലഹരി...

പെരുങ്ങുഴിയിൽ ലഹരി മാഫിയ തമ്മിലടിച്ചു; യുവാവിന് വെട്ടേറ്റു

text_fields
bookmark_border
crime news
cancel

ചി​റ​യി​ൻ​കീ​ഴ്: ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി; യു​വാ​വി​ന് വെ​ട്ടേ​റ്റു. ദേ​ഹ​മാ​സ​ക​ലം മാ​ര​ക​മാ​യി വെ​ട്ടേ​റ്റ പെ​രു​ങ്ങു​ഴി ഇ​ട​ഞ്ഞും​മൂ​ല പു​തു​വ​ൽ​വി​ള വീ​ട്ടി​ൽ ലെ​ജി​ൻ (29) മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പെ​രു​ങ്ങു​ഴി ഇ​ട​ഞ്ഞും​മൂ​ല റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

കൈ​ക്കും കാ​ലി​നും ക​ഴു​ത്തി​നു​മെ​ല്ലാം വെ​ട്ടേ​റ്റ ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു​വി​ലാ​ണ്. ആ​യു​ധ​വു​മാ​യെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. എ​ന്നാ​ൽ, പൊ​ലീ​സ് ഈ ​വി​വ​രം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൂ​വ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് ഇ​വ​ർ.

ഒ​രേ സം​ഘ​ത്തി​ൽ​പെ​ട്ട പ്ര​തി​ക​ൾ ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സം പ​ര​സ്പ​രം ക​ല​ഹി​ക്കു​ക​യും ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. അ​തി​ന്റെ പ​ക​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ​യെ ആ​ക്ര​മി​ച്ച് ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ലെ​ജി​ൻ പു​റ​ത്തി​റ​ങ്ങി​യ​ത്.

പെ​രു​ങ്ങു​ഴി നാ​ലു​മു​ക്ക് ഇ​ട​ഞ്ഞും​മൂ​ല റോ​ഡി​ൽ ക​ണ്ണേ​റ്റ് ജ​ങ്​​ഷ​നി​ലെ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ല​ഹ​രി മാ​ഫി​യ അ​ഴി​ഞ്ഞാ​ടു​ന്ന​താ​യി പ​രാ​തി വ്യാ​പ​ക​മാ​ണ്. ഇ​ത്ത​രം സം​ഘ​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു​ത​ന്നെ പ​ല​പ്പോ​ഴും വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ഇ​വി​ടെ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum newsDrug mafia attack
News Summary - Drug mafia clashed in Perunguzhi-The young man was stabbed
Next Story