കുടിവെള്ളക്ഷാമം; പഞ്ചായത്ത് സെക്രട്ടറിയെ പൂട്ടിയിട്ടു
text_fieldsകുടിവെള്ളക്ഷാമം രൂക്ഷമായ അഞ്ചുതെങ്ങിൽ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട്
പ്രതിഷേധിച്ചപ്പോൾ
ചിറയിൻകീഴ്: കുടിവെള്ളക്ഷാമം രൂക്ഷമായ അഞ്ചുതെങ്ങിൽ കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടറിയുടെ കാബിനുള്ളിൽ കയറിയ ശേഷം വാതിൽ പുറത്തുനിന്ന് പൂട്ടുകയായിരുന്നു.
അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വാതിൽ തുറക്കാൻ പ്രവർത്തകർ കൂട്ടാക്കിയില്ല.
ഉച്ചക്ക് രണ്ടോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ വൈകീട്ടോടെ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ, ഷെറിൻ ജോൺ, നൗഷാദ്, വാർഡംഗങ്ങളായ ദിവ്യ, ശീമാലെനിൻ എന്നിവർ നേതൃത്വം നൽകി.

