കുട്ടികൾ ‘ജീവനുള്ള’ പുസ്തകങ്ങളായി, വ്യത്യസ്തമായി കൺവെൻഷൻ
text_fieldsമടവൂർ ഗവ. എൽ.പി.എസിലെ ഹ്യൂമൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ലിവിങ് ബുക്ക് കൺവെൻഷൻ
മടവൂർ: കുട്ടികൾ ‘ജീവനുള്ള’ പുസ്തകങ്ങളായെത്തിയത് വേറിട്ട കാഴ്ചയായി. ദേശീയ വായന ദിനത്തോടനുബന്ധിച്ച് മടവൂർ ഗവ. എൽ.പി.എസിലെ ഹ്യൂമൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ‘ലിവിങ് ബുക്ക് കൺവെൻഷൻ’ സംഘടിപ്പിച്ചത്. തെന്നാലിരാമൻ കഥകൾ, മുല്ല കഥകൾ, ആയിരത്തൊന്ന് രാവുകൾ, പുസ്തകം വളർത്തിയ കുട്ടി, സിൻഡ്രല്ല, വിക്രമാദിത്യ കഥകൾ തുടങ്ങി നിരവധി പുസ്തകങ്ങൾ കൺവെൻഷനിൽ അണിനിരന്നു.
മടവൂർ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എ. ഹസീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രേഖ ദിലീപ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സിമി, പഞ്ചായത്തംഗം എസ്.വി. അജിത്കുമാർ, ഹെഡ്മാസ്റ്റർ പി.എം. ഷഹിൻ, വിദ്യാർഥി പ്രതിനിധി ആർദ്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

