ബാലസൗഹൃദ കേരളം ലക്ഷ്യം –മന്ത്രി വീണ ജോര്‍ജ്
text_fieldsഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ നടന്ന ലോക പ്രമേഹദിനാചരണം
മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ബാലസൗഹൃദ കേരളമാണ് ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് പൊതുസമൂഹം ഓര്‍ക്കേണ്ടതാണ്. ആലുവ കേസിലെ കോടതി വിധിയെയും മന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. വനിത-ശിശു വികസന വകുപ്പിന്റെ ശിശുദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും കോഫി ടേബ്ള്‍ ബുക്ക് പ്രകാശനവും ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍ അഫ്സാന പര്‍വീണ്‍, സംസ്ഥാന ബാലാവകാശ കമീഷന് മെംബര്‍ അഡ്വ. എം. സുനന്ദ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്, വനിത-ശിശു വികസന വകുപ്പ് അസി. ഡയറക്ടര്‍ സുലക്ഷണ, എസ്.സി.പി.എസ് പ്രോഗ്രാം മാനേജര്‍ കൃഷ്ണമൂര്‍ത്തി കെ. എന്നിവര്‍ പങ്കെടുത്തു. മികച്ച ബാലതാരം തന്മയ സോള്‍ വിശിഷ്ടാതിഥിയായി.

