Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

text_fields
bookmark_border
മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
cancel
camera_alt

ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വെണ്ണ കൊണ്ട് തുലാഭാരം നടത്തിയപ്പോൾ

ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കെ. കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. ഞായറാഴ്ച രാവിലെ 6.40ന് ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രി താലികെട്ടിന് ശേഷം 6.50ന് ദർശനത്തിനായി ക്ഷേത്രത്തിൽ കടന്നു. തുടർന്ന് ദർശനം നടത്തി വെണ്ണയും തീർഥവും കൊണ്ട് തുലാഭാരവും ചെയ്തു.

കലക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം ചെയർമാൻ വി.കെ. ഗോപിനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാർ എന്നിവർ ചേർന്ന് ശ്രീവത്സത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങൾ ആർപ്പുവിളിച്ചും കരഘോഷം മുഴക്കിയുമാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister VD Satheesan visited Guruvayur temple
Next Story