Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഴിമതിയിൽ കുത്തി...

അഴിമതിയിൽ കുത്തി മുഖ്യമന്ത്രി; ‘വി​​ല്ലേജ്​ ഓഫിസുകൾ സ്മാർട്ടാണ്​, അതിനിടക്ക്​ ചെറിയ ചീത്തപ്പേര്​’

text_fields
bookmark_border
kfon
cancel
camera_alt

കെ-​ഫോ​ൺ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലംത​ല ഉ​ദ്ഘാ​ട​നം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു 

തി​രു​വ​ന​ന്ത​പു​രം: കെ-​ഫോ​ൺ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ലെ സം​വാ​ദ​ത്തി​നി​ടെ റ​വ​ന്യൂ വ​കു​പ്പി​ലെ അ​ഴി​മ​തി​യെ കു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്മാ​ർ​ട്ട്​ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കാ​ൻ ഇ​ട​ത​ട​വി​ല്ലാ​തെ ല​ഭി​ക്കു​ന്ന സ്മാ​ർ​ട്ട്​ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്ന വി​ല്ലേ​ജ്​ ഓ​ഫി​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ ‘വി​​​ല്ലേ​ജ്​ ഓ​ഫി​സു​ക​ൾ സ്മാ​ർ​ട്ടാ​കു​ന്ന കാ​ല​മാ​ണി​തെ​ന്നും അ​തി​നി​ട​ക്ക്​ ചെ​റി​യ ചീ​ത്ത​പ്പേ​ര്​ സ​മ്പാ​ദി​ക്കാ​ൻ പ​റ്റി​യെ​ങ്കി​ലും ന​ല്ല നി​ല​യി​ലു​ള്ള സ്​​മാ​ർ​ട്​​ന​സാ​ണ്​ ന​മു​ക്കി​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​നം.

മു​ഖ്യ​മ​​ന്ത്രി​യോ​ട്​ സം​വ​ദി​ച്ചും ന​ന്ദി​യ​റി​യി​ച്ചും​ ഉ​പ​ഭോ​ക്താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: കെ-​ഫോ​ൺ ഉ​ദ്​​ഘാ​ട​ന​വേ​ള​യി​ൽ സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളെ പ്ര​ധി​നി​ധീ​ക​രി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ഖ്യ​മ​​ന്ത്രി​യു​മാ​യി ഓ​ൺ​ലൈ​നി​ൽ സം​വ​ദി​ച്ചു. നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി വി​സ്മ​യ, വ​യ​നാ​ട് പ​ന്ത​ലാ​ടി​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ൾ, തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, കോ​ട്ട​യം കൂ​വ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫി​സ് അ​ധി​കൃ​ത​ർ എ​ന്നി​വ​രാ​ണ് കെ-​ഫോ​ൺ ഇ​ന്റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ച ത​ങ്ങ​ളു​ടെ അ​നു​ഭ​വം മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വെ​ച്ച​ത്.

ത​ന്റെ പാ​ഠ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെ-​ഫോ​ൺ പ്ര​യോ​ജ​ന​പ്പെ​ട്ടെ​ന്നും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ത​ട​സ്സ​മി​ല്ലാ​തെ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചെ​ന്നും വി​സ്മ​യ പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലു​ള്ള സേ​വ​നം ഇ​നി​യും ഒ​രു​പാ​ട് സ്ഥ​ല​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ​ന്ത​ലാ​ടി​ക്കു​ന്ന് നി​വാ​സി​ക​ൾ​ക്കു​ള്ള​ത്.

എ​ല്ലാ​വ​രി​ലേ​ക്കും ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളെ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​മാ​യി പി​ന്നീ​ട് സം​സാ​രി​ച്ച​ത്. പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക​ർ ന​ന്ദി അ​റി​യി​ച്ചു.

കെ-ഫോൺ ഉദ്ഘാടനം

ക​ഴ​ക്കൂ​ട്ടം: കെ ​ഫോ​ൺ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ട​യി​ൽ വി​ക്ര​മ​ൻ അ​ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ജ​യ​മോ​ഹ​ന​ൻ, എ​ൽ.​എ​സ്. ആ​തി​ര, ജി​ഷാ ജോ​ൺ, ഡി. ​ര​മേ​ശ​ൻ, ആ​ർ. ശ്രീ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഐ. ​ബി​ന്ദു, എ​ച്ച്. എം ​ഷീ​ജ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministercorruptionK-FON
News Summary - Chief Minister point out the corruption-Village offices are smart with a bit of a bad name
Next Story