Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേ​ര​ള​ത്തി​ല്‍...

കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മിന്നലോടുകൂടിയ മഴക്ക്​ സാധ്യത

text_fields
bookmark_border
rain alert
cancel

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച മു​ത​ല്‍ 10 വ​രെ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ടി​മി​ന്ന​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യ​തി​നാ​ല്‍ കാ​ര്‍മേ​ഘം ക​ണ്ടു​തു​ട​ങ്ങു​ന്ന സ​മ​യം മു​ത​ല്‍ മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം.

വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യു​ള്ള സാ​മി​പ്യം ഒ​ഴി​വാ​ക്ക​ണം. ടെ​റ​സി​ലോ, മു​റ്റ​ത്തോ ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് പോ​ക​രു​ത്. അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മെ​ങ്കി​ല്‍ കു​ട്ടി​ക​ളെ തു​റ​സ്സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ല്‍ സ​മ​യ​ത്ത് ടെ​റ​സി​ലോ ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ​ക്കൊ​മ്പി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്.

കാ​റ്റി​ല്‍ വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ള്‍ കെ​ട്ടി​വെ​ക്ക​ണം. മി​ന്ന​ല്‍ സ​മ​യ​ത്ത് ടെ​ലി​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. മി​ന്ന​ലാ​ഘാ​ത​മേ​റ്റ ആ​ളി​ന്റെ ശ​രീ​ര​ത്തി​ല്‍ വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ണ്ടാ​കി​ല്ല. മി​ന്ന​ലേ​റ്റ​യാ​ളി​ന് ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain AlertKerala news
News Summary - Chance of rain with lightning at isolated places in Kerala
Next Story