Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാല മോഷണ​േക്കസിൽ...

മാല മോഷണ​േക്കസിൽ ആശുപത്രി ജീവനക്കാരി പിടിയിൽ

text_fields
bookmark_border
മാല മോഷണ​േക്കസിൽ ആശുപത്രി ജീവനക്കാരി പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ രോ​ഗി​യു​ടെ മാ​താ​വി​െൻറ സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര കു​ന്ന​ത്തു​കാ​ൽ നാ​റാ​ണി വാ​ർ​ഡി​ൽ മു​റി​ഞ്ഞാ​ട കു​രി​ശ്ശ​ടി​ക്കു​താ​ഴെ മു​റി​ഞ്ഞാ​ട വീ​ട്ടി​ൽ ശ്രീ​ല​ത(43) യെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​ക​ളു​ടെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി​യു​ടെ അ​ഞ്ച് പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്. ആ​ശു​പ​ത്രി വാ​ർ​ഡി​ൽ രാ​ത്രി ഉ​റ​ങ്ങു​ന്ന സ​മ​യം ത​ല​യി​ണ ക​വ​റി​ൽ ഊ​രി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ല കാ​ണാ​താ​യ പ​രാ​തി​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​ന്നേ​ദി​വ​സം ആ ​വാ​ർ​ഡി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

ശ്രീ​ല​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ആ​രും മോ​ഷ്​​ടി​ച്ചി​ട്ടി​ല്ലാ​യെ​ന്നു​ള്ള മൊ​ഴി​യി​ൽ ഉ​റ​ച്ചു​നി​ന്നു. തു​ട​ർ​ന്ന്, ജീ​വ​ന​ക്കാ​രു​ടെ വാ​സ​സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണം തെ​ളി​ഞ്ഞ​ത്. മാ​ല ഒ​രു പ്ര​മു​ഖ ജ്വ​ല്ല​റി​യി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യും പി​ന്നീ​ട്, നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ വി​റ്റ​താ​യും ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ ഹ​രി​ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ജ്യോ​തി​ഷ്, പ്രി​യ, മാ​ർ​വി​ൻ എ​സ്.​സി.​പി.​ഒ ര​ഞ്ജി​ത്ത്, സി.​പി.​ഒ-​മാ​രാ​യ പ്ര​താ​പ​ൻ, അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain theft
News Summary - chain theft case hospital staff arrested
Next Story