കുറ്റിക്കാട്ടിൽനിന്ന് ഭ്രൂണം കണ്ടെത്തിയ സംഭവം; യുവതിക്കെതിരെ കേസെടുത്തു
text_fieldsവലിയതുറ: കുറ്റിക്കാട്ടിനുള്ളില്‍ ഭ്രൂണം വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവതിക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടാണ് വലിയതുറ കടല്‍പാലത്തിന് സമീപമുള്ള തുറമുഖവകുപ്പിന്റെ ഗോഡൗൺ പരിസരത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് ഭ്രൂണം കാണപ്പെട്ടത്.
മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഭ്രൂണം ഡോക്ടര്‍മാര്‍ പരിശോധനക്ക് വിധേയമാക്കി. ആറുമാസത്തോളം വളര്‍ച്ചയുണ്ടെന്ന് വ്യക്തമായി. തുറമുഖവകുപ്പിന്റെ ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 25 വയസ്സ് പ്രായമുള്ള യുവതിയാണ് ഭ്രൂണം ഉപക്ഷിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് ഇവരെ തൈക്കാട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി മാസങ്ങളായി തുറമുഖവകുപ്പ് ഗോഡൗണിലാണ് കഴിയുന്നത്. ഇവരിൽനിന്ന് ഞായറാഴ്ച പൊലീസ് മൊഴി രേഖപ്പെടുത്തും. മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
