റെയിൽവെ സ്റ്റേഷനിൽ റീൽസ് ചിത്രീകരണം: യുവതി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്
text_fieldsഇരണിയൽ റെയിൽവെ സ്റ്റേഷനിൽ റീൽസിനു വേണ്ടി ചിത്രീകരണം നടത്തിയവർ
നാഗർകോവിൽ: ഇരണിയൽ റെയിൽവെ സ്റ്റേഷനിൽ നിയമവിരുദ്ധമായി റീൽസ് ചിത്രീകരണം ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവതി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കുഴിത്തുറ റെയിൽവെ പൊലീസ് കേസെടുത്തു.
കോടിമുന സ്വദേശികളായ മരിയ ആലൻ (30), ഭരത് വിശാൽ(26), കുളച്ചൽ മാത കോളനി സ്വദേശി ലോയൻ റൊമാരിയോ(29), തമ്മത്തുകോണം സ്വദേശി സഹായ ജനിഷ (25), മുട്ടം സ്വദേശി ബ്രിട്ടോ (32) എന്നിവർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിൽ നാലുപേർ ഇരണിയൽ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും മറ്റുമായി ചുവടുവെയ്ക്കുന്നുണ്ട്. ഈ സമയം ട്രെയിൻ കടന്നുപോകുന്നതും വീഡിയോയിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

