Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട കാർ ഹോട്ടലിനകത്തേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ ഹോട്ടലിനകത്തേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്
cancel
camera_alt

പൂ​ല​ന്ത​റ ജ​ങ്ഷ​ന് സ​മീ​പമുള്ള ഹോ​ട്ട​ലി​ന​ക​ത്തേ​ക്ക്​

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റിയ നിലയിൽ

പോത്തൻകോട്: പൂലന്തറ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനകത്തേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി ജീവനക്കാരന് പരിക്കേറ്റു.

അന്തർസംസ്ഥാന തൊഴിലാളിയായ ഷാജഹാനാണ്(22) പരിക്കേറ്റത്. അബ്ദുൽ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ലാ ഹോട്ടലിലാണ് ബുധനാഴ്ച ഉച്ചക്ക് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോത്തൻകോട് െപാലീസിന്റെ പ്രാഥമിക നിഗമനം.

ഗ്യാസ് കുറ്റികളിൽ കാറിടിച്ചത് ചോർച്ചക്കും ഇടയാക്കി. വെഞ്ഞാറമൂട് നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് കാർ പുറത്തെടുത്തത്. പരിക്കേറ്റ ഷാജഹാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car rammed into a hotel-one person was injured
Next Story