വീട്ടിൽ പാർക്ക് ചെയ്ത കാർ കത്തിച്ച നിലയിൽ
text_fieldsപാർക്ക് ചെയ്തിരുന്ന മാരുതി ഒാമ്നി കത്തിച്ച നിലയിൽ
പോത്തൻകോട്: പാർക്ക് ചെയ്തിരുന്ന മാരുതി ഒാമ്നി അജ്ഞാതർ കത്തിച്ചനിലയിൽ. അണ്ടൂർക്കോണം പായ്ച്ചിറയിൽ വീടിെൻറ കാർ ഷെഡ്ഡിലാണ് കാർ പാർക്ക് ചെയ്തിരുന്നത്.
പായ്ച്ചിറ സ്വദേശി അഫ്സലിെൻറ കാറാണ് കത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടുകൂടി ശബ്ദം കേട്ട് നോക്കുമ്പോഴാണ് കാർ കത്തുന്നതുകണ്ടത്.
ഉടൻ തന്നെ നാട്ടുകാർ എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, കഴക്കൂട്ടം അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു. വെൽഡിങ് തൊഴിലാളിയായ അഫ്സലിെൻറ വെൽഡിങ് മെഷീൻ ഉൾെപ്പടെ കാറിനുള്ളിൽ ഉണ്ടായിരുന്നു.
വെൽഡിംഗ് മെഷിനും മറ്റു പണി സാധനങ്ങളും പൂർണമായും കത്തി ചാരമായി. മംഗലപുരം പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘം പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

