Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എമ്മിനെ...

സി.പി.എമ്മിനെ നാണംകെടുത്തി തലസ്ഥാന ജില്ല; കുറ്റക്കാരെ സംരക്ഷിച്ച്​ പാർട്ടി നേതൃത്വം

text_fields
bookmark_border
cpm
cancel

തിരുവനന്തപുരം: സി.പി.എമ്മിനെ പല സംഭവങ്ങളിലൂടെ നാണംകെടുത്തി തലസ്ഥാന ജില്ല. കുറ്റക്കാരെ സംരക്ഷിക്കുകയാണ്​​ ജില്ല നേതൃത്വം. സംസ്ഥാന സെക്രട്ടറിയുടെ നിർദേശങ്ങൾപോലും ജില്ല നേതൃത്വം അവഗണിക്കുന്ന നിലയിലേക്കാണ്​ കാര്യങ്ങൾ. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ എസ്.എഫ്.ഐ ജില്ല നേതാക്കളെ സംരക്ഷിക്കുകയാണ്​ സി.പി.എം ജില്ല നേതൃത്വം.

എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റും സെക്രട്ടറിയും മദ്യലഹരിയിലെന്ന്​ ആരോപിക്കുന്ന വിഡിയോ പുറത്തുവന്നതിന്​ പിന്നാലെ ജില്ല കമ്മിറ്റി പിരിച്ചുവിടാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പങ്കെടുത്ത എസ്.എഫ്.ഐ ജില്ല ഫ്രാക്‌ഷന്‍ യോഗത്തിലായിരുന്നു ഈ നിര്‍ദേശം നല്‍കിയത്.

എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. നേതാക്കളിൽ ചിലരുടെ സംരക്ഷണമുള്ളതിനാലാണ് നടപടിയുണ്ടാകാത്തതെന്നാണ്​ ആരോപണം. തന്‍റെ നിർദേശം നടപ്പാക്കാത്ത നടപടിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടുത്ത അതൃപ്തിയിലാണ്​.

നിരന്തരമായി ഇങ്ങനെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ്​ ജനുവരി ആദ്യവാരം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജില്ല സമിതി ചേരുന്നത്​. പുതിയ ജില്ല സെക്രട്ടറിയെ കണ്ടെത്താനാകാത്തതാണ്​ ജില്ലയിലെ പ്രശ്നങ്ങൾക്ക്​ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗമായ ഒഴിവിൽ പകരം ആളെ പത്ത്​ മാസമായിട്ടും കണ്ടെത്തിയിട്ടില്ല. അത്​ പാർട്ടിയിലെ വിഭാഗീയതമൂലമാണെന്നും ആ​ക്ഷേപമുണ്ട്​. ദത്ത്​ വിവാദം, കത്തുവിവാദം, വിദ്യാര്‍ഥി - യുവജന സംഘടന നേതാക്കള്‍ക്കെതിരായ ലഹരി-പീഡന ആരോപണങ്ങള്‍ തുടങ്ങി തലസ്ഥാനത്തെ സി.പി.എമ്മിനെതിരെ നിരവധി ആക്ഷേപങ്ങളാണ്​ ഉയരുന്നത്​.

അതിന്​ തടയിടേണ്ട ജില്ല നേതൃത്വത്തിന്​ അത്​ സാധിക്കുന്നുമില്ല. ഇത്ര നാളത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കേള്‍ക്കാത്ത കാര്യങ്ങളാണ്​ തിരുവനന്തപുരത്തെ പാര്‍ട്ടിയില്‍നിന്ന്​ കേള്‍ക്കുന്നതെന്നാണ്​ മുതിർന്ന നേതാക്കൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടത്.

അതിനിടെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിനുശേഷം ബിയർ പാര്‍ലറില്‍ കയറി മദ്യപിച്ച ഡി.വൈ.എഫ്​.ഐ നേതാവ്​ അഭിജിത്തെി​െതിരെ സി.പി.എമ്മും നടപടിയെടുത്തു​. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗമായ അഭിജിത്ത്​ സി.പി.എം നേമം ഏരിയ കമ്മിറ്റിയംഗംകൂടിയാണ്​.

ഇദ്ദേ​ഹത്തെ തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്ന്​ ഒഴിവാക്കുകയും ബ്രാഞ്ചിലേക്ക്​ തരം താഴ്ത്തുയും ചെയ്തിട്ടുണ്ട്​. നേമം ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കാൻ കമീഷനെയും നിയമിച്ചു. ലഹരിവിരുദ്ധ പരിപാടിക്കുശേഷം മദ്യപിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ സംഘടന നേ​രത്തേ പുറത്താക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminalsparty leadership
News Summary - Capital district puts CPM to shame-Party leadership protecting criminals
Next Story